കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ രക്തം ആവശ്യമുണ്ട്

അപ്ഡേറ്റ്- ആവശ്യത്തിനു രക്തം ലഭിച്ചു
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ രക്തം ആവശ്യമുണ്ട്. എബി പോസിറ്റീവ്, ഓ നെഗറ്റീവ്, ഓ പോസിറ്റീവ് ഗ്രൂപ്പ് രക്തമാണ് അടിയന്തിരമായി ആവശ്യമുള്ളത്. അപകടത്തിൽ 14 പേർ മരിച്ചു എന്നാണ് അവസാനം പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായി – കോഴിക്കോട് 1344 എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രാത്രി 7.45 ഓടെയാണ് അപകടം ഉണ്ടായത്. ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗം കൂപ്പുകുത്തി.
ഇന്ന് രാത്രി 7.41 ഓടെയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടം നടന്നത്. ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്.
Story Highlights – blood required in baby memorial hospital kondotty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here