ഒൻപത് വയസുകാരൻ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു

കോട്ടയം കടുത്തുരുത്തിയിൽ ഒൻപത് വയസുകാരൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ കുഴഞ്ഞ് വീണു മരിച്ചു. ശ്രീഹരിയാണ് മരിച്ചത്. മാഞ്ഞൂർ- വേലച്ചേരി പി ജെ വിനോദിന്റെയും സന്ധ്യയുടെയും മകനാണ്. തോട്ടുവാ ഡിപോൾ സ്‌കൂളിലാണ് ശ്രീഹരി പഠിക്കുന്നത്. നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.
Read Also : പാലക്കാട്ട് കനത്ത മഴ; വീടിന്റെ ചുമർ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു
ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം നടന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞ് വീണ ശ്രീഹരിയ്ക്ക് കൃത്രിമ ശ്വാസം നൽകിയിരുന്നു. ഇഎസ്‌ഐ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേമ്മുറിയിലെ കുടുംബ ക്ഷേമ കേന്ദ്രത്തിലാണ് താമസിച്ചിരുന്നത്.
കുറുപ്പന്തറയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസം രാവിലെ മരുന്ന് വാങ്ങിയിരുന്നു. തലവേദനയും ഛർദിയും കാരണമാണ് ആശുപത്രിയിലേക്ക് പോയത്. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം അറിയാനാകുകയുള്ളൂ.
Story Highlights – boy died during having food at kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here