സ്വർണ വിലയിൽ വീണ്ടും വർധന; പവന് 480 രൂപ കൂടി 42,000 രൂപയിലെത്തി

സ്വർണവിലയിൽ വീണ്ടും വർധന. പവന് 480 രൂപകൂടി 42,000 രൂപയിലെത്തി. 5250 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ തൂടർച്ചയായ ഏഴ് ദിവസത്തിനിടെ സ്വർണവിലയിൽ 1800 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.
വ്യാഴാഴ്ച രണ്ടുതവണ വിലകൂടി 41,520 രൂപയിലെത്തിയിരുന്നു. ദേശീയ വിപണിയിൽ രണ്ട് ദിവസത്തിനിടെ 1000 രൂപയുടെ വർധനവാണുണ്ടായത്. 10ഗ്രാം (24കാരറ്റ്) സ്വർണത്തിന്റെ വില 56,143 രൂപയാണ് ഇന്നത്തെ വില. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് റെക്കോഡ് നിലവാരം 2,068.32 ഡോളറിലെത്തി.
കഴിഞ്ഞ മാസം ജൂലൈ 31 നാണ് സ്വർണ വില സർവകാല റെക്കോർഡ് ഭേദിച്ച് 40,000 ത്തിലെത്തിയത്. തുടർന്ന്
ഈ മാസം 4 ന് സ്വർണത്തിന് 120 രൂപ വർധിച്ച് 40,280 രൂപയിലെത്തിയിരുന്നു.
ഈ മാസം 5ന് രണ്ട് തവണ വില വർധിച്ച് 41,200 രൂപയിലെത്തിയിരുന്നു. ഇന്നലെ 120 രൂപയുടെ വർധനയാണ് സ്വർണ വിലയിൽ വീണ്ടും രേഖപ്പെടുത്തിയത്. ഇതോടെ ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,320യായിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ വില വർധനവാണ് ആഭ്യന്തര സ്വർണ വിപണിയിലും പ്രതിഫലിക്കുന്നത്. കൊവിഡിനെ തുടർന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപം ഉയരുന്നതും, യുഎസ്- ചൈന വ്യാപര തർക്കവും സ്വർണ വിലയിൽ സ്വാധീനം ചെലുത്തുന്നുണ്ട്.
തീയതി സ്വർണവില രൂപയിൽ
ജൂലൈ 31 40,000
ഓഗസ്റ്റ് 4 40,280
ഓഗസ്റ്റ് 5 41,200
ഓഗസ്റ്റ് 6 41,320
ഓഗസ്റ്റ് 7 42,000
Story Highlights – gold rate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here