‘വിഷാദത്തിന്റെ പിടിയിലാണ്’; വെളിപ്പെടുത്തി മിഷേൽ ഒബാമ

വിഷാദത്തിന്റെ പിടിയിലാണെന്ന് വെളിപ്പെടുത്തി അമേരിക്കൻ മുൻ പ്രഥമ വനിത മിഷേൽ ഒബാമ. കൊവിഡും വർഗ വിവേചനവും ഉൾപ്പെടെ തന്നെ വിഷാദരോഗിയാക്കിയെന്നാണ് മിഷേൽ വെളിപ്പെടുത്തിയിരിക്കുന്നത്. പോഡ്കാസ്റ്റിലൂടെയാണ് താൻ അനുഭവിച്ച കുറഞ്ഞ രീതിയിലുള്ള വിഷാദത്തെക്കുറിച്ച് മിഷേൽ മനസ് തുറന്നത്.
കൊവിഡിനെ തുടർന്നുണ്ടായ ക്വാറന്റീൻ മാത്രമല്ല തന്റെ വിഷാദത്തിന്റെ കാരണം. വർഗ വിവേചനവും തന്നെ വേദനിപ്പുന്നുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ കപടനാട്യവും നിരാശ വർധിപ്പിക്കുന്നതാണ്. ചിലപ്പോഴൊക്കെ നിയന്ത്രണം നഷ്ടപ്പെടും. ഒരാഴ്ചത്തോളം താൻ വിഷാദത്തിന് അടിമയായിപ്പോയി. കഠിനമായ നിമിഷങ്ങളായിരുന്നു അതെന്നും മിഷേൽ കൂട്ടിച്ചേർത്തു.
Read Also :വിഷാദരോഗം അലട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു: മിഥുൻ മാനുവൽ തോമസ്
ഓരോ ദിവസവും ഉണർന്ന് എഴുന്നേൽക്കുന്നത് പുതിയ ദുഃഖകരമായ സംഭവത്തിലേക്കാണ്. ഭരണകൂടം പല കാര്യങ്ങളിലും ഒന്നും ചെയ്യുന്നില്ല. പ്രതികരിക്കാൻ പോലും തയ്യാറാകുന്നില്ല. കൂടുതൽ പേർ മുറിവേൽക്കുന്നതും കൊല്ലപ്പെടുന്നതും തന്നെ വിഷമിപ്പിക്കുന്നുവെന്നും മിഷേൽ കൂട്ടിച്ചേർത്തു.
Story Highlights – Michelle obama, Depression
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here