Advertisement

വിമാനം നിന്നില്ല; ഗർത്തത്തിലേക്ക് വീണു; കരിപ്പൂർ വിമാനദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരൻ ട്വൻ്റിഫോറിനോട്

August 7, 2020
2 minutes Read
passenger karipur plane crash

വിമാനം ഒരു ഗർത്തത്തിലേക്ക് വീണതായി തോന്നിയെന്ന് കരിപ്പൂർ വിമാനദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരൻ. കൊയിലാണ്ടി സ്വദേശിയായ മുഹമ്മദലിയാണ് ട്വൻ്റിഫോറിനോട് പ്രതികരിച്ചത്. ദുബായിലെ ജോലി ബുദ്ധിമുട്ടിലായി കമ്പനി തന്നെ ടിക്കറ്റെടുത്താണ് മുഹമ്മദലിയെയും സുഹൃത്തുക്കളെയും നാട്ടിലേക്ക് അയച്ചത്. കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലാണ് ഇദ്ദേഹം ഉള്ളത്. ചെറിയ പരുക്കുകളോടെ ഇദ്ദേഹം രക്ഷപ്പെട്ടു.

Read Also : കരിപ്പൂർ വിമാനദുരന്തം: കോഴിക്കോട് മെഡിക്കൽ കോളജിൽ മരണം ആറായി; മരണപ്പെട്ടവരിൽ ഒന്നര വയസ്സുള്ള ഒരു കുഞ്ഞും

“ദുബായിൽ നിന്ന് വന്നതാണ്. കോഴിക്കോട് എയർപോർട്ടിൽ ആദ്യം എത്തിയപ്പോൾ ഇറങ്ങാൻ സമയത്ത് എനിക്ക് തോന്നുന്നു, കാലാവസ്ഥയുടെ പ്രശ്നമാണെന്ന്. ഇറക്കിയിട്ട് അപ്പോ തന്നെ വിമാനം പൊക്കി. പിന്നെ ഒരു 10-20 മിനിട്ട് നേരം ആകാശത്തു നിന്ന് കറങ്ങി. എയർ ഹോസ്റ്റസ് ഒക്കെ പറഞ്ഞു, വിമാനം ഇറങ്ങാൻ പോവുകയാണ്, റെഡിയായി ഇരുന്നോളാൻ. നോർമൽ ആയി ഫ്ലൈറ്റ് ഇറങ്ങുന്നത് പോലെ തന്നെയാണ് ഇറങ്ങിയത്. കുറച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഫ്ലൈറ്റ് നിൽക്കുന്നില്ല. നിൽക്കാതെ ഒരു ഗർത്തത്തിലേക്ക് പോയി അത് താണു. ഞാനും കൂടെ ജോലി ചെയ്യുന്ന രണ്ട് സുഹൃത്തുക്കളും എമർജൻസി വാതിലിനരികെ ആയിരുന്നു. ഞാൻ വാതിൽ തുറന്ന് ചാടി. ചിറകിൻ്റെ മുകളിലാണ് ചാടിയത്. അവിടെ നിന്ന് വീണ്ടും റൺവേയിലേക്ക് ചാടി. ചാടിയിട്ട് റൺവേയിലൂടെ ഓടി. എൻ്റെ കാലിൻ്റെ എല്ല് പൊട്ടിയെന്നാണ് തോന്നുന്നത്. സുഹൃത്തുക്കൾക്കും നിസ്സാര പരുക്കുകളേയുള്ളൂ. പ്രത്യേക നിർദ്ദേശങ്ങളോ അപയ സൂചനകളോ ഒന്നും തന്നിരുന്നില്ല. കാലാവസ്ഥ മോശമാണെന്ന മുന്നറിയിപ്പും നൽകിയിരുന്നില്ല. ഒരു അഞ്ച് മിനിട്ടു കൊണ്ട് രക്ഷാപ്രവർത്തകർ എത്തി. ഫയർ എഞ്ചിനും വന്നു.”- മുഹമ്മദലി പറഞ്ഞു.

Story Highlights escaped passenger in karipur plane crash response

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top