പിഴയൊടുക്കാൻ പണമില്ല; ബോർഡിംഗ് പാസ് ലഭിച്ചിട്ടും യാത്ര മുടങ്ങി: നൗഫലിന്റെ രക്ഷപ്പെടൽ അവിശ്വസനീയം

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് വിമാനത്താവളത്തിൽ രാജ്യത്തെ തന്നെ ഞെട്ടിച്ച വിമാനാപകടം നടന്നത്. അപകടത്തിൽ പൈലറ്റും സഹപൈലറ്റും അടക്കം 18 പേർ മരണപ്പെടുകയും നിരവധി ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിനിടയിലും അവിശ്വസനീയമായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ആളുകളുണ്ട്. അങ്ങനെയൊരാളാണ് മലപ്പുറം തിരുന്നാവായ സ്വദേശിയായ നൗഫൽ. അപകടത്തിൽപ്പെട്ട വിമാനത്തിൽ അവസാന നിമിഷം യാത്ര ചെയ്യാൻ സാധിക്കാതെ പോയ നൗഫൽ തന്റെ അനുഭവം 24 നോട് പങ്കുവെച്ചു.
Read Also : കരിപ്പൂര്‍ വിമാനദുരന്തം: അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ഡല്‍ഹിയില്‍ എത്തിച്ചു
ഇന്നലെ അപകടത്തിൽപ്പെട്ട ദുബായ് കരിപ്പൂർ വിമാനത്തിൽ യാത്ര ചെയ്യേണ്ടതായിരുന്നു നൗഫൽ. ടിക്കറ്റും ബോർഡിംഗ് പാസുമൊക്കെ അദ്ദേഹത്തിനുണ്ടായിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടതിനാൽ നാട്ടിലേക്ക് മടങ്ങാം എന്നായിരുന്നു അദ്ദേഹം തീരുമാനിച്ചത്. എന്നാൽ, വീസ കാലാവധി കഴിഞ്ഞതിനാൽ പിഴയടയ്ക്കാതെ യാത്ര ചെയ്യാനാവില്ല എന്ന് വിമാനത്താവള അധികൃതർ പറഞ്ഞു. അത്ര പണം കയ്യിൽ ഇല്ലാത്തതിനാൽ നിരാശനായി അദ്ദേഹം മുറിയിലേക്ക് മടങ്ങി. വിവരം ജോലി സ്ഥലത്ത് അറിയിക്കുകയും വഴിയുണ്ടാക്കാമെന്ന് അവർ ഉറപ്പു നൽകുകയും ചെയ്തു. പിന്നീടാണ് ഞെട്ടിക്കുന്ന അപകടത്തെപ്പറ്റി നൗഫൽ അറിഞ്ഞത്. സന്തോഷവും സങ്കടവും ഒരുമിച്ച് തോന്നുന്ന അവസ്ഥ. ജീവൻ തിരികെ കിട്ടിയ സന്തോഷവും അപകടം നടന്ന സങ്കടവുമാണ് നൗഫലിനുള്ളത്.
ഷാർജയിലെ അഥീന എഡ്യൂക്കേഷൻ്റെ കീഴിലുള്ള ഒരു സ്കൂളിൽ ആണ് നൗഫൽ ജോലി ചെയ്യുന്നത്. യാത്ര മുടങ്ങിയതോടെ തന്റെ ജോലി തിരിച്ചു കിട്ടിയതായും നൗഫൽ പറഞ്ഞു.
Story Highlights – man escaped from kozhikode plain crash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here