Advertisement

പെട്ടിമുടി മണ്ണിടിച്ചിൽ : തെരച്ചിൽ മൂന്നാം ദിവസത്തിലേക്ക്

August 9, 2020
1 minute Read
pettimudi landslide rescue continues third day

പെട്ടിമുടിയിൽ തെരച്ചിൽ മൂന്നാം ദിവസത്തിലേക്ക്. മഴ മാറി നിന്നാൽ രക്ഷാദൗത്യം വേഗത്തിൽ നീങ്ങുമെന്നാണ് അധീകൃതരുടെ പ്രതീക്ഷ. ഇന്നലെ വൈകുന്നേരത്തോടെ കൂടുതൽ യന്ത്ര സാമഗ്രികൾ തിരച്ചിലിനായി സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഇതുവരെ 26 മൃതദേഹങ്ങൾ പ്രദേശത്ത് നിന്നും കണ്ടെത്തിക്കഴിഞ്ഞു.

81 പേർ പെട്ടിമുടി ലയത്തിലുണ്ടായിരുന്നുവെന്നാണ് ടാറ്റാ കമ്പനിയുടെ കണക്കിൽ പറയുന്നത്. 58 പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ ലയങ്ങളിൽ താമസിച്ച കുടുംബക്കാരുടെ ബന്ധുക്കളും വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. ഒപ്പം കൊവിഡ് കാരണം വിദ്യാർത്ഥികളടക്കം ലയത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ 100നു മുകളിൽ ആളുകൾ ലയത്തിൽ ഉണ്ടായിരുന്നുവെന്ന് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.

ഓഗസ്റ്റ് ഏഴിനാണ് പെട്ടിമുടിയിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നത്. 20 ഓളം വീടുകളാണ് മണ്ണിനടിയിലായത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.

Story Highlights pettimudi landslide search party third day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top