കണ്ണടധാരികൾ മാസ്ക് വെക്കുമ്പോൾ ഗ്ലാസിലുണ്ടാവുന്ന നീരാവി; പ്രശ്നപരിഹാരവുമായി ഡോക്ടർ: വീഡിയോ

മാസ്കും കണ്ണടയും ഒത്തുപോകാത്ത രണ്ട് വസ്തുക്കളാണ്. കണ്ണടധാരികൾ മാസ്ക് ധരിക്കുമ്പോൾ നിശ്വാസ വായു മാസ്കിൻ്റെ മുകൾ വശത്തുകൂടി പുറത്തുവന്ന് കണ്ണടയിൽ നീരാവി ഉണ്ടാക്കുകയും കാഴ്ച തടസ്സപ്പെടുത്തുകയും ചെയ്യും. ബൈക്കിൽ യാത്ര ചെയ്യുമ്പോഴും നടക്കുമ്പോഴുമൊക്കെ ഇങ്ങനെ ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള കണ്ണടധാരികളുടെ ഒരേയൊരു ആശ്രയം മൂക്ക് മൂടാതെ മാസ്ക് വെക്കലാണ്. എന്നാൽ, അങ്ങനെ വെക്കുന്നത് നിയമവിരുദ്ധമാണ്. അപ്പോൾ എന്ത് ചെയ്യും? അതിനുള്ള ഉത്തരമാണ് സ്കോട്ടിഷ് ഡോക്ടർ ഗോർഡൻ കൈൽ പറയുന്നത്.
Read Also : മാസ്ക് വെക്കാതെ പുറത്തിറങ്ങി ആളുകൾ; ബോധവത്കരിക്കാൻ കഴുതയെ അഭിമുഖം നടത്തി മാധ്യമപ്രവർത്തകൻ: വീഡിയോ
യൂട്യൂബിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദമാക്കിയത്. കഴിഞ്ഞ മാസം പങ്കുവച്ച വീഡിയോ ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. 10,406 പേർ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.
3 കാര്യങ്ങളാണ് കൈൽ പറയുന്നത്. ഒന്നാമതായി, മാസ്കിനു മുകളിൽ കണ്ണട ധരിക്കുക. അതുവഴി മാസ്കിനു മുകളിലൂടെ കാറ്റ് വരുന്നത് തടയുകയും നീരാവി ഉത്പാദനം കുറയുകയും ചെയ്യും. അടുത്തതായി, മാസ്കിൻ്റെ മുകൾ വശത്ത് ഒരു ടിഷ്യൂ പേപ്പർ വെച്ചിട്ട് മാസ്ക് ധരിക്കുക. അവസാനമായി മാസ്കിൻ്റെ ഇരു വശങ്ങളിലുള്ള വള്ളികളിൽ ഒരോ കെട്ടിടണം. അങ്ങനെ ചെയ്താൽ മാസ്ക് കൃത്യമായി മുഖത്ത് ഉറച്ചിരിക്കുകയും നീരാവി വളരെ കുറയുകയും ചെയ്യും.
കൈൽ പങ്കുവച്ച വീഡിയോ കാണാം:
Story Highlights – Doctor Explains How To Keep Glasses From Fogging Up While Wearing A Face Mask
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here