Advertisement

കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം 2,850 മീറ്ററായി പുനസ്ഥാപിക്കാൻ നിർദേശം

August 10, 2020
1 minute Read
Karipur Flight Crash

കരിപ്പൂർ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റൺവേയുടെ നീളം 2,850 മീറ്ററായി പുനസ്ഥാപിക്കും. ഇതിനായി റൺവേയുടെ മറ്റ് വശങ്ങളിലെ അളവുകൾ കുറച്ച് കൊണ്ട് ലാൻഡിംഗ് ദൂരം കൂട്ടും.

റൺവേയുടെ നീളം കൂറച്ച തീരുമാനം വീഴ്ച ആയെന്നാണ് ഡിജിസിഎയുടെ വിലയിരുത്തൽ. 2016 ലാണ് 2,850 മീറ്റർ റൺ വേയുടെ നീളം 100 മീറ്റർ കുറച്ചത്. റീസ (RESA) മേഖലയുടെ നീളം 240 മീറ്ററായി വർധിപ്പിക്കാനായിരുന്നു റൺവേയുടെ നീളം കുറച്ചത്.

വിമാനത്താവളത്തിന്റെ ഭാഗമായ തോട് ഉൾപ്പെടുന്ന മേഖലകൂടി ഉപയോഗപ്പെടുത്താനാണ് ഡിജിസിഎ നൽകിയിരിക്കുന്ന നിർദേശം. ഇന്നലെ ചേർന്ന ഡിജിസിഎ യോഗത്തിൽ ഇത് സംബന്ധിച്ച് പ്രാഥമിക ധാരണയായിട്ടുണ്ട്. കൂടുതൽ ഭൂമി എറ്റെടുത്ത് നൽകാൻ സംസ്ഥാന സർക്കാരിനൊട് നിർദേശിക്കാനും തീരുമാനമായിട്ടുണ്ട്.

കരിപ്പൂർ വിമാനദുരന്തത്തിന് കാരണം ലാൻഡിംഗിലെ പിഴവാണെന്ന് ഇന്നലെ ഡിജിസിഎ സംഘത്തിന്റെ പ്രഥമിക നിഗമനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലാൻഡിംഗ് സുരക്ഷിതമാക്കാൻ റൺവേയുടെ നീളം കൂട്ടാൻ തീരുമാനിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top