കാലവര്‍ഷം: വയനാട് ജില്ലയില്‍ 14.18 കോടി രൂപയുടെ കൃഷി നാശം

ശക്തമായ കാലവര്‍ഷത്തില്‍ വയനാട് ജില്ലയുടെ കാര്‍ഷിക മേഖലയ്ക്ക് 14.184 കോടി രൂപയുടെ നാശനഷ്ടം നേരിട്ടതായി പ്രാഥമിക കണക്ക്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് കുരുമുളക് കര്‍ഷകര്‍ക്കാണ്. 180 ഹെക്ടര്‍ സ്ഥലത്തെ 62082 കുരുമുളക് വളളികള്‍ നശിച്ചു. 4.65 കോടി രൂപയുടെ നാശനഷ്ടമാണ് കുരുമുളക് കൃഷിക്കുണ്ടായത്.
നാശനഷ്ടത്തില്‍ രണ്ടാം സ്ഥാനം വാഴ കൃഷിക്കാണ്. 236.24 ഹെക്ടര്‍ സ്ഥലത്തെ 590600 വാഴയാണ് കാറ്റിലും മഴയിലും നശിച്ചത്. 2.86 കോടി രൂപയുടെ നാശനഷ്ടമാണ് വാഴകൃഷിയില്‍ കണക്കാക്കുന്നത്. ഇഞ്ചി കൃഷിക്ക് 2.36 കോടിയുടെ നാശമുണ്ട്. 195.7 ഹെക്ടര്‍ സ്ഥലത്തെ വിളകള്‍ നശിച്ചു. മറ്റ് വിളകളുടെ നാശനഷ്ട കണക്കുകള്‍
വിളകള്‍ (വിസ്തൃതി ഹെക്ടറില്‍), നാശനഷ്ടം യഥാക്രമം:
കിഴങ്ങ് വര്‍ഗം (104) 1.04 കോടി
കപ്പ (123) 1.23 കോടി
നെല്ല് (142) 50.4 ലക്ഷം
ഏലം (39.4) 27.58 ലക്ഷം
ജാതിക്ക (1.8) 3.6 ലക്ഷം
കാഷ്യൂ ( 0.4) 1.32 ലക്ഷം
മഞ്ഞള്‍ (0.4) 0.28 ലക്ഷം
തെങ്ങ് ( 2) 10.36 ലക്ഷം
റബര്‍ (3.82) 13.22 ലക്ഷം
കൊക്കോ (4.4) 4.4 ലക്ഷം
കാപ്പി (7.85) 39 ലക്ഷം
അടക്ക (8.65) 43.25 ലക്ഷം
പച്ചക്കറികള്‍ (20) 8.32 ലക്ഷം
പഴങ്ങള്‍ ( 2.6) 2.6 ലക്ഷം
Story Highlights – Monsoon: Damage to agriculture worth 14.18 crore in Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here