തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: പ്രതിയായ എസ്.ഐ കൊവിഡ് ബാധിച്ച് മരിച്ചു

തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: പ്രതിയായ എസ്.ഐ കൊവിഡ് ബാധിച്ച് മരിച്ചു
തൂത്തുക്കുടി കസ്റ്റഡി കൊലപാതകത്തിലെ പ്രതിയായ എസ്.ഐ. കൊവിഡ് ബാധിച്ച് മരിച്ചു. എസ്‌ഐ പാൽതുറൈയാണ് മരിച്ചത്.
ലോക്ക് ഡൗൺ നിയമം ലംഘിച്ച് കട തുറന്നുവെന്ന കാരണത്താൽ ജൂൺ 19ന് അറസ്റ്റ് ചെയ്യപ്പെട്ട ജയരാജ്, മകൻ ബെന്നിക്‌സ് എന്നിവർ പൊലീസ് കസ്റ്റഡിലിരിക്കെ മരിക്കുകയായിരുന്നു. ലോക്ക് ഡൗൺ ലംഘിച്ച് കടകൾ തുറന്നുവെന്നാരോപിച്ച് പി ജയരാജിനേയും മകൻ ബെന്നിക്‌സിനേും കസ്റ്റഡിയിൽ എടുത്ത സാത്താൻകുളം പൊലീസ് ക്രൂര മർദനത്തിന് ഇരയാക്കിയെന്നാണ് കേസ്. റിമാൻഡ് ചെയ്ത് ജയിലിലെത്തിയ ഇരുവരേയും ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് മരിക്കുകയുമായിരുന്നു. സംഭവം തമിഴ്‌നാട്ടിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. തുടർന്നാണ് കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചത്. സംഭവത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ഇതുവരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
നിലവിൽ കേസ് സിബിഐ ആണ് അന്വേഷിക്കുന്നത്.
Story Highlights – thoothukudi custody murder si dies of covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here