ഇന്നത്തെ പ്രധാന വാർത്തകൾ (10-08-2020)

‘ഇഐഎ വിജ്ഞാപനം പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കും’; കേരളത്തിന്റെ എതിർപ്പ് നാളെ അറിയിക്കും
ഇഐഎ വിജ്ഞാപനം സംസ്ഥാനത്ത് പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുമെന്ന് കേരളത്തിന്റെ നിലപാട്. വിജ്ഞാപനത്തിനെതിരായ എതിർപ്പ് നാളെ കേന്ദ്രത്തെ അറിയിക്കും. നിർദേശം അറിയിക്കാനുള്ള അവസാന തിയതി നാളെയാണ്.
പെട്ടിമുടിയിൽ നിന്ന് രണ്ട് മൃതദേഹം കൂടി കണ്ടെത്തി; ഇതോടെ മരിച്ചവരുടെ എണ്ണം 45 ആയി
പെട്ടിമുടിയിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. ഫയർഫോഴ്‌സിന്റെ സ്‌പെഷ്യൽ ടീമാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 45 ആയി.
കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം 2,850 മീറ്ററായി പുനസ്ഥാപിക്കാൻ നിർദേശം
കരിപ്പൂർ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റൺവേയുടെ നീളം 2,850 മീറ്ററായി പുനസ്ഥാപിക്കും. ഇതിനായി റൺവേയുടെ മറ്റ് വശങ്ങളിലെ അളവുകൾ കുറച്ച് കൊണ്ട് ലാൻഡിംഗ് ദൂരം കൂട്ടും.
രാജ്യത്ത് കൊവിഡ് കേസുകൾ 22 ലക്ഷം കടന്നു
രാജ്യത്ത് 22 ലക്ഷം കടന്ന് കൊവിഡ് കേസുകൾ. തുടർച്ചയായ നാലാം ദിവസവും 60,000ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 2,215,074 ആയി. ആകെ മരണം 44,386. ഇരുപത്തിനാല് മണിക്കൂറിനിടെ 62,064 പോസിറ്റീവ് കേസുകളും 1007 മരണവും റിപ്പോർട്ട് ചെയ്തു.
സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെയും സന്ദീപിന്റെയും ജാമ്യാപേക്ഷ കൊച്ചി എൻഐഎ കോടതി തള്ളി. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്. സ്വപ്ന സ്വർണക്കടത്തിൽ പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് കോടതി പറഞ്ഞു.
Story Highlights – todays news headlines august 10
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here