ഐപിഎൽ; ചെന്നൈ സൂപ്പർ കിംഗ്സ് ഈ മാസം 21ന് യുഎഇയിലേക്ക് തിരിക്കും; 16ന് ചൈന്നൈയിൽ ക്യാമ്പ്

ഇത്തവത്തെ ഐപിഎൽ സീസണു മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സ് ഈ മാസം 21ന് യുഎഇയിലേക്ക് തിരിക്കും. ടീം സിഇഒ കാശി വിശ്വനാഥൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ വിടും മുൻപ് ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ടീം ഒരു ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിക്കും. ടീമിൻ്റെ ബേസ് ക്യാമ്പ് ദുബായിൽ ആയിരിക്കും.
Read Also : ഇത്തവണത്തെ ഐപിഎൽ സഞ്ജുവിനും പന്തിനും നിർണായകം: സഞ്ജയ് മഞ്ജരേക്കർ
“ഓഗസ്റ്റ് 16ന് ടീം ചെപ്പോക്ക് സ്റ്റേഡിയത്തിൽ പരിശീലനം ആരംഭിക്കും. മറ്റു ടീം അംഗങ്ങളോടൊപ്പം ധോണിയും റെയ്നയും ടീമിനൊപ്പം ഉണ്ടാവും. ടീം അംഗങ്ങൾ ഓഗസ്റ്റ് 14നോ 15നോ എത്തും. 21ന് ഞങ്ങൾ യുഎഇയിലേക്ക് തിരിക്കും. 8 മുതൽ 10 വരെ നെറ്റ് ബൗളർമാരെ ഒപ്പം കൂട്ടാനും പദ്ധതിയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ല.”-കാശി പറഞ്ഞു.
സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.
സീസണിൽ ടൈറ്റിൽ സ്പോൺസറായ വിവോ ഐപിഎലിനൊപ്പം ഉണ്ടാവില്ല. ചൈനയുമായി തുടരുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്കിടയിലും ചൈനീസ് കമ്പനിയായ വിവോയുമായി സ്പോൺസർഷിപ്പ് തുടരുമെന്നറിയിച്ച ബിസിസിഐക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു, ഇതിൻ്റെ പശ്ചാത്തലത്തിലാണ് നീക്കം. ഇതിനു പിന്നാലെ മറ്റ് ചൈനീസ് കമ്പനികളും ഐപിഎലിൽ നിന്ന് വിട്ട് നിൽക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു. ഓപ്പോ, ഷവോമി, റിയൽമി തുടങ്ങിയ കമ്പനികളാണ് ഐപിഎൽ ബഹിഷ്കരിക്കാൻ ഒരുങ്ങുന്നത്. ഇവർ ഐപിഎലിന് സ്പോൺസർഷിപ്പും ചാനൽ സംപ്രേഷണത്തിന് പരസ്യവും നൽകില്ലെന്നാണ് റിപ്പോർട്ട്. ഈ കമ്പനികൾ കൂടി പിൻവാങ്ങിയാൽ അത് ബിസിസിഐക്ക് കടുത്ത തിരിച്ചടിയാവും.
Story Highlights – Chennai Super Kings To Leave For UAE On August 21
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here