Advertisement

വയനാട് ജില്ലയില്‍ 18 പേര്‍ക്ക് കൂടി കൊവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ

August 11, 2020
1 minute Read
covid19, coronavirus, wayanad

വയനാട് ജില്ലയില്‍ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 47 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീച്ചവര്‍ക്കെല്ലാം സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 938 ആയി. ഇതില്‍ 630 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 305 പേരാണ് ചികിത്സയിലുള്ളത്. 288 പേര്‍ ജില്ലയിലും 17 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍:

മുട്ടില്‍ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള പുതുശേരികടവ് സ്വദേശികളായ രണ്ട് കുട്ടികളും ഒരു സ്ത്രീയും (3, 2, 22), പുല്‍പ്പള്ളി സ്വദേശി ഡ്രൈവറുടെ സമ്പര്‍ക്കത്തിലുള്ള ഒരു മുള്ളന്‍കൊല്ലി സ്വദേശി (23) യും അഞ്ച് പെരിക്കല്ലൂര്‍ സ്വദേശികളും (6 വയസുള്ള കുട്ടിയും നാല് സ്ത്രീകളും), കല്‍പ്പറ്റ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള നാല് കാക്കവയല്‍ സ്വദേശികള്‍ (രണ്ട് പുരുഷന്മാര്‍, രണ്ട് സ്ത്രീകള്‍), പടിഞ്ഞാറത്തറ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള പേരാല്‍ സ്വദേശി (65), കുഞ്ഞോം സ്വദേശി(27), കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ രോഗിയുടെ കൂടെ നിന്ന കാവുംമന്ദം സ്വദേശി (36), വാളാട് സമ്പര്‍ക്കത്തില്‍ ഉള്ള വാളാട് സ്വദേശി (40), മലപ്പുറത്ത് ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനായ മൂടകൊല്ലി സ്വദേശി (29) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

47 പേര്‍ക്ക് രോഗമുക്തി

വാളാട് സ്വദേശികളായ 33 പേര്‍ (14 പുരുഷന്മാര്‍, 15 സ്ത്രീകള്‍, 4 കുട്ടികള്‍), 4 മാനന്തവാടി സ്വദേശികള്‍, 2 പിലാക്കാവ് സ്വദേശികള്‍, 2 കമ്പളക്കാട് സ്വദേശികള്‍, മക്കിമല, നീര്‍വാരം, പേരിയ, മടക്കിമല, അഞ്ചാംമൈല്‍, മീനങ്ങാടി എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും രോഗം ഭേദമായി ആശുപത്രിവിട്ടു.

191 പേര്‍ പുതുതായി നിരീക്ഷണത്തില്‍:

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 191 പേരാണ്. 165 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. 2800 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് വന്ന 41 പേര്‍ ഉള്‍പ്പെടെ 351 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1045 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 29531 സാമ്പിളുകളില്‍ 27920 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 26982 നെഗറ്റീവും 938 പോസിറ്റീവുമാണ്.

Story Highlights covid 19, coronavirus, wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top