സ്വർണക്കടത്ത് കേസ് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

സ്വർണക്കടത്ത് കേസിൽ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി. നാല് ദിവസത്തേയ്ക്ക് കൂടി പ്രതികളെ എൻഫോഴ്‌സ്‌മെന്റിന് കസ്റ്റഡിയിൽ വിട്ട് നൽകി.
അതേസമയം സ്വർണക്കടത്തില്‍ രാജ്യാന്തര റാക്കറ്റ് ആണ് പ്രവർത്തിക്കുന്നതെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. ദുബായിലുള്ള രണ്ട് പേരെ കേസിൽ അറസ്റ്റ് ചെയ്യേണ്ടതായുണ്ട്. ഒരു സംഘം ആളുകൾ സ്വർണക്കടത്തിനായി പണം മുടക്കുന്നുണ്ടെന്നും കസ്റ്റംസ് കോടതിയിൽ. ഹവാല മാർഗത്തിലൂടെ എത്തുന്ന പണത്തിന് ഗൾഫിൽ നിന്ന് സ്വർണം വാങ്ങി അയക്കുകയാണ് ചെയ്യുന്നതാണ് രീതി. കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റിയിട്ടുണ്ട്.
Read Also : സ്വർണക്കടത്ത് കേസ് പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും
കൂടാതെ സ്വർണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെ ഇന്ന് ചോദ്യം ചെയ്യും. ദുബായ് പൊലീസും എൻഐഎയും സംയുക്തമായാണ് ഫൈസലിനെ ചോദ്യം ചെയ്യുക. ഫൈസലുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ദുബായ് പൊലീസ് എൻഐഎയ്ക്ക് കൈമാറി.
ഇയാളുമായി ബന്ധപ്പെട്ട ഒന്നിൽ അധികം ആളുകൾക്ക് ദുബായ് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഫൈസലുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ കൈമാറാനും രാജ്യം വിടരുതെന്നും ഇവർക്ക് നിർദേശം നൽകി. അന്വേഷണത്തിന് എല്ലാവിധ സഹായവും ചെയ്യാൻ ദുബായ് ഭരണകൂടത്തിന്റെ നിർദേശമുണ്ട്.
Story Highlights – gold smuggling case, enforcement directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here