കൂടത്തായി കൂട്ട കൊലക്കേസ്; നോട്ടറിയെ പ്രതി ചേർക്കാനുള്ള പൊലീസ് റിപ്പോർട്ട് കോടതി ഇന്ന് പരിഗണിക്കും

വിവാദമായ കൂടത്തായി കൂട്ട കൊലക്കേസിൽവിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. റോയ് തോമസ്, സിലി വധക്കേസുകൾ ആണ് ഇന്ന് പരിഗണിക്കുന്നത്. പ്രോസിക്യൂഷന്റെപ്രാരംഭ വാദം ഇന്ന് തുടങ്ങിയേക്കും.നോട്ടറിയെ പ്രതി ചേർക്കാനുള്ള പൊലീസ് റിപ്പോർട്ട് കോടതി ഇന്ന് പരിഗണിക്കും.പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് രാഗിണി മുൻപാകെ ആണ് കേസ് പരിഗണിക്കുന്നത്.
സ്‌പെഷ്യൽ പ്രോസിക്യൂട്ടർഎൻകെ ഉണ്ണി കൃഷ്ണൻ കോടതിയിൽ നേരിട്ടും പ്രതിജോളിയുടെ അഭിഭാഷകൻബിഎ ആളൂർ ഓൺലൈനിലൂടെയും പങ്കെടുക്കും.പ്രതികളെ കോടതിയിൽഹാജരാക്കാൻനേരത്തെ നിർദേശം ഉണ്ട.് എന്നാൽ,കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും ഇതിൽ തീരുമാനം എടുക്കുക.
Story Highlights – koodathai murder case; The court will consider the police report to add the notary to the case today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here