മകളും കുടുംബം വെള്ളപ്പൊക്കത്തിൽ അകപ്പെട്ടെന്ന് വ്യാജസന്ദേശം; കേസ്

കുടുംബം വെള്ളപ്പൊക്കത്തിൽ അകപ്പെട്ടെന്ന് തെറ്റായ വിവരം പങ്കുവച്ച ആൾക്കെതിരെ പൊലീസ് കേസെടുത്തു. ഈരാറ്റുപേട്ടയിലാണ് സംഭവം. രവി എന്ന ആളാണ് ഇരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ വിളിച്ച് വ്യാജ വിവരം നൽകിയത്.
പ്ലാശനാൽ ഭാഗത്തുള്ള മകളും കുടുംബവും വെള്ളപ്പൊക്കത്തിൽപ്പെട്ടെന്നായിരുന്നു ഇയാൾ അറിയിച്ചത്. തുടർന്ന് ഈരാറ്റുപേട്ട എസ്‌ഐയും സംഘവും പ്ലാശനാലിൽ എത്തി. രവിയെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരം നൽകിയില്ല. പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ട് ലഭിച്ച വിവരം അനുസരിച്ച് അന്വേഷിച്ചപ്പോൾ മകളും കുടുംബവും സുരക്ഷിതരാണെന്ന് ബോധ്യപ്പെട്ടു. തുടർന്നാണ് രവിക്കെതിരെ കേസെടുത്തത്.
ദുരിതാശ്വാസ പ്രവർത്തനത്തിലേർപ്പെട്ട ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന വകുപ്പിലാണ് രവിക്കെതിരെ കേസെടുത്തത്. മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും ലഭിക്കാം.
Story Highlights – spreading fake news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here