Advertisement

ബാഴ്സലോണ താരം ടോഡിബോയ്ക്ക് കൊവിഡ്

August 12, 2020
3 minutes Read
Barcelona defender Todibo Covid-19

സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് പ്രതിരോധ താരം ജീൻ-ക്ലെയർ ടോഡിബോയ്ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. നേരത്തെ ഒരു ബാഴ്സലോണ താരത്തിന് കൊവിഡ് സ്ഥിരീകരിച്ചു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും താരത്തിൻ്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, ഇപ്പോൾ അത് ടോഡിബോ ആണെന്ന് സ്ഥിരീകരണമായി. താരം തന്നെയാണ് ട്വിറ്റർ ഹാൻഡിലിലൂടെ രോഗവിവരം അറിയിച്ചത്.

“എനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു എന്ന് ഞാൻ എല്ലാവരെയും അറിയിക്കുകയാണ്. രോഗലക്ഷണങ്ങൾ കാണിക്കുന്നില്ല. ഞാൻ സുഖമായിരിക്കുന്നു. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ച് ഞാൻ വീട്ടിലാണ്. എനിക്ക് പരിശീലനത്തിനു പോകണമെന്നുണ്ട്. എന്നാൽ, ഇപ്പോൾ വൈറസ് ബാധ ഒഴിയുന്നതുവരെ വീട്ടിൽ തുടരാനാണ് തീരുമാനം. നിങ്ങളുടെ സ്നേഹാന്വേഷണങ്ങൾക്ക് നന്ദി.”- അദ്ദേഹം കുറിച്ചു.

Read Also : സ്പാനിഷ് ക്ലബ് അത്‌ലറ്റികോ മാഡ്രിഡിലെ രണ്ട് താരങ്ങൾക്ക് കൊവിഡ്

നേരത്തെ സ്പാനിഷ് ഫുട്ബോൾ ക്ലബ് അത്‌ലറ്റികോ മാഡ്രിഡിലെ രണ്ട് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജർമൻ ക്ലബ് ആർപി ലെപ്സിഗിനെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരങ്ങൾക്ക് കൊവിഡ് പോസിറ്റീവായത്. താരങ്ങളുടെ പേരുവിവരങ്ങൾ ക്ലബ് പ്രസിദ്ധപ്പെടുത്തിയിട്ടില്ല.

അറ്റ്‌ലാൻ്റയും പിഎസ്ജിയും തമ്മിൽ ബുധനാഴ്ച നടക്കുന്ന മത്സരത്തോടെയാണ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലുകൾ ആരംഭിക്കുക. വെള്ളിയാഴ്ച ബയേൺ മ്യൂണിക്ക് ബാഴ്സലോണയെ നേരിടും. ശനിയാഴ്ച നടക്കുന്ന മാഞ്ചസ്റ്റർ സിറ്റി-ലിയോൺ മത്സരത്തോടെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ അവസാനിക്കും.

Story Highlights Barcelona defender Todibo confirms he has tested positive for Covid-19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top