Advertisement

കേരളത്തിൽ ‘ തീ തുപ്പുന്ന ഡ്രാഗൺ കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്’ ഉണ്ടെങ്കിൽ വടക്ക് ‘ബിനോദ്’ ആണേ കമന്റുകളുടെ രാജാവ്

August 12, 2020
3 minutes Read

സമൂഹ മാധ്യമങ്ങളുടെ കമന്റ് ബോക്‌സുകൾ നിറയെ ഇപ്പോൾ തീ തുപ്പുന്ന ഡ്രാഗൺ കുഞ്ഞുങ്ങളാണ്. ശ്രദ്ധിച്ചാൽ മനസിലാകും… പോസ്റ്റിടുന്നവരെ കളിയാക്കാനാണ് ഈ പ്രയോഗം.

വിൽപനയും മെയ്ന്റനൻസും ഒക്കെ പോസ്റ്റുകളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. വായിക്കുന്നവരുടെ മുഖത്ത് ചിരി പടർത്തിയാണ് ഇത്തരം കമന്റുകൾ കടന്നുപോകുക. ഇത് പിന്തുടർന്ന് മിന്നാമിന്നി കുഞ്ഞുങ്ങളെയും മറ്റും ആളുകൾ രംഗത്തിറക്കിയിട്ടുണ്ട് കേട്ടോ….

Read Also : ആലിയ ഭട്ടിന്റെ സിനിമയ്ക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ വന്‍പ്രതിഷേധം; ഹോട്ട് സ്റ്റാർ അൺഇൻസ്റ്റാൾ ചെയ്യാൻ ആഹ്വാനം

ഇത് പോലെ വടക്കേ ഇന്ത്യയിലും, ഇന്ത്യൻ ഇംഗ്ലീഷ് മാധ്യമങ്ങൾക്കിടയിലും കുപ്രസിദ്ധനായത് ബിനോദ് എന്ന പേരാണ്. ഈ വാക്കിന്റെ പ്രസിദ്ധി കാരണം പൊലീസ് മുതൽ ആഗോള തലത്തിലുള്ള ബ്രാൻഡുകൾ വരെ ബിനോദിനെ ഒരു ഹാഷ്ടാഗിട്ട് കൊടുക്കാറുണ്ട്! ആരാണ് ഈ ബിനോദ്???

തുടക്കം

തങ്ങളുടെ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട ചില കമന്റുകളെ റോസ്റ്റ് ചെയ്യാനായി അഭ്യുദയ്, ഗൗതമി കവാലെ എന്നിവർ ചെയ്ത വിഡിയോയിലാണ് വൈറൽ ബിനോദിന്റെ ജനനം. വിഡിയോയുടെ പേര് തന്നെ വൈ ഇന്ത്യൻ കമന്റ്‌സ് സെക്ഷൻ ഈസ് ഗാർബേജ് (ബിനോദ്)? എന്നായിരുന്നു. യൂട്യൂബില്‍ ഇവരുടെ വിഡിയോയുടെ താഴെ വന്ന് ബിനോദ് താക്കൂർ എന്നയാൾ ‘ബിനോദ്’, ‘ബിനോദ്’ എന്ന് മാത്രം കമന്റ് ചെയ്യുമായിരുന്നു. ഇയാളെ ഇട്ട് പൊരിക്കാനായിരുന്നു പരിപാടി. അങ്ങനെയാണ് ബിനോദ് വൈറലായത്. അപ്പോഴും ആളുകൾ ആരാണ് ഇത് എന്ന് അറിയാതെ കുഴങ്ങി. അവരും ഗൂഗിളിൽ ഈ കുപ്രസിദ്ധനെ പരതി. അങ്ങനെ ബിനോദ് നെറ്റിസൺസിന് പ്രിയപ്പെട്ടവനായി. ബിനോദിനെ ഉൾപ്പെടുത്തി നിരവധി മീമുകളും പുറത്തെത്തി.

ആഗോള ബ്രാൻഡുകളുടെ പ്രിയപ്പെട്ടവൻ

പേടിഎമ്മും എയർടെല്ലും മുതൽ മുംബൈ പൊലീസ് വരെ ബിനോദിനെ തങ്ങളുടെ പോസ്റ്റിലും ട്വീറ്റിലും ഉൾപ്പെടുത്തി. ‘പ്രിയ ബിനോദ്, നിങ്ങളുടെ പേരല്ല നിങ്ങളുടെ പാസ് വേർഡ് എന്ന് പ്രതീക്ഷിക്കുന്നു. ഇത് വളരെ വൈറലാണ്. പെട്ടെന്ന് മാറ്റിക്കോളു’ എന്നാണ് പൊലീസുകാർ ബിനോദിന് ഉപദേശം നൽകിയത്. എയർടെൽ പറഞ്ഞത് ഹലോയ്ക്ക് പകരം ‘ബിനോദ്’ എന്നാക്കാം എന്നാണ്.

കൂടാതെ ഡേറ്റിംഗ് ആപ്പായ ടിൻഡർ ബിനോദിന് ബിനോദിനിയെ കണ്ടെത്തി. ‘അപ്‌ഡേറ്റ്- ബിനോദ് ജസ്റ്റ് മാച്ച്ഡ് ബിനോദിനി’ എന്നായിരുന്നു ടിൻഡർ അധികൃതർ ട്വീറ്റ് ചെയ്തത്. ചില കമ്പനികളുടെ ട്വിറ്റർ ഹാൻഡിലിന്റെ പേര് പോലും കുറച്ച് കാലത്തേക്ക് ബിനോദ് എന്നായിരുന്നു! കൂടാതെ ‘ജെസിബി കി ഖുദായ്’ എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ഈയിടെ വൈറലായിരുന്നു.

Story Highlights binod, viral comment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top