ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച ഉത്തരവിന് സ്റ്റേ

ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച ഉത്തരവിന് സ്റ്റേ. ജനവാസ മേഖലയിൽ നിന്ന് 200 മീറ്റർ വേണമെന്നായിരുന്നു ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. 50 മീറ്റർ ദൂരപരിധി മതിയെന്നാണ് സർക്കാർ നിലപാട്.
സർക്കാർ നിലപാട് ക്വാറി ഉടമകൾക്ക് അനുകൂലമാണ്.
ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 50 മീറ്റർ അകലത്തിൽ ക്വാറികൾ അനുവദിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ദേശീയ ഹരിത ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു. 100 മുതൽ 200 മീറ്റർ അകലെ മാത്രമേ ക്വാറികൾ പ്രവർത്തിക്കാവൂ എന്നായിരുന്നു ഹരിത ട്രൈബ്യൂണൽ ഉത്തരവ്.
സ്ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും സ്ഫോടന മില്ലാതെയുള്ള ഖനനത്തിന് 100 മീറ്റർ അകലവും ജനവാസ മേഖലയിൽ ഉറപ്പാക്കണമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഈ ഉത്തരവാണ് നിലവിൽ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ഈ ഹരിത ട്രിബ്യൂണൽ ഉത്തരവനുസരിച്ച് ദൂരപരിധി പാലിക്കാത്ത എല്ലാ ക്വാറികളും അടച്ചുപൂട്ടേണ്ടിവരുമായിരുന്നു.
Story Highlights – HC stays NGT quarry order
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here