Advertisement

കേരള പൊലീസിന്റെ വെബ് സീരീസ്; ‘കോപ്പ്’ ഉടൻ പുറത്തിറങ്ങും

August 12, 2020
2 minutes Read
kerala poice web series

കേരള പൊലീസിൻ്റെ വെബ് സീരീസായ കോപ്പ് ഉടൻ പുറത്തിറങ്ങും. ചിരിയിലൂടെ അവബോധം എന്ന ഉപശീർഷകത്തോടെയാണ് കോപ്പ് കാഴ്ചക്കാരിലേക്കെത്തുക. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ കേരള പൊലീസ് വിവരം പങ്കുവച്ചിട്ടുണ്ട്. നേരത്തെ, കുട്ടൻ പിള്ള സ്പീക്കിംഗ് എന്ന പേരിൽ റോസ്റ്റിങ് വിഡിയോയും കേരള പൊലീസ് പുറത്തിറക്കിയിരുന്നു.

Read Also : മുഖം മിനുക്കി കേരള പൊലീസിന്റെ കുട്ടൻ പിള്ള വീണ്ടുമെത്തി; വീഡിയോ

ആദ്യ എപ്പിസോഡിനെത്തുടർന്ന് ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പരിപാടിയുടെ അവതരണ ശൈലിയും സ്വഭാവവും മാറ്റിയാണ് കുട്ടൻ പിള്ള സ്പീക്കിംഗ് പുതിയ എപ്പിസോഡ് പുറത്തിറക്കിയത്. ട്രാഫിക്ക് നിയമങ്ങളുടെ ബോധവത്കരണമാണ് പുതിയ വീഡിയോയിൽ ഉണ്ടായിരുന്നത്. മാസ്കും ഹെൽമറ്റും ധരിക്കേണ്ട ആവശ്യകതകളും പൊലീസിനു നേർക്കുണ്ടായ ആരോപണത്തിൻ്റെ സത്യാവസ്ഥയുമൊക്കെ വീഡിയോയിലൂടെ തുറന്നു കാണിച്ചിരുന്നു.

Read Also : കേരള പൊലീസിന്റെ റോസ്റ്റിംഗ് പരിപാടി ‘പി സി കുട്ടന്‍പിള്ള സ്പീക്കിംഗ്’ ഉപേക്ഷിച്ചു

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പരിപാടി ഉപേക്ഷിച്ചിരുന്നു. വിനോദവും ബോധവത്കരണവും ലക്ഷ്യം വച്ചാണ് സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലും, യൂട്യൂബ് പേജിലും പി.സി കുട്ടന്‍ പിള്ള സ്പീക്കിംഗ് എന്ന പരിപാടി ആരംഭിച്ചത്. എന്നാല്‍ വീഡിയോ അപ്‌ലോഡ് ചെയ്തതിന് പിന്നാലെ വിമര്‍ശനങ്ങളും ഉയര്‍ന്നു. പരിപാടിക്കെതിരെ സ്ത്രീവിരുദ്ധതയും സൈബർ ആക്ഷേപവും അടക്കമുള്ള കാര്യങ്ങള്‍ ആരോപിച്ചു വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരിപാടി നിര്‍ത്തുകയായിരുന്നു. പകരം കൂടുതല്‍ നവീനമായ ബോധവത്കരണ പരിപാടി ആരംഭിക്കുമെന്ന് കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയ ടീം അറിയിച്ചിരുന്നു.

Story Highlights kerala poice web series soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top