റഷ്യയുടെ കൊവിഡ് വാക്‌സിൻ കുത്തിവച്ചത് പുട്ടിന്റെ ഈ മകൾക്ക്?

ലോകത്തിലെ ആദ്യ കൊവിഡ് വാക്‌സിൻ ഇന്നലെയാണ് പുറത്തിറക്കിയത്. സ്പുടിനിക് 5 എന്നാണ് വാക്‌സിന്റെ പേര്. പ്രസിഡന്റ് വഌദിമർ പുടിന്റെ മകളും കൊവിഡ് വാക്‌സിൻ കുത്തിവയ്പിൽ പങ്കെടുത്തിരുന്നു, എന്നാൽ പ്രസിഡന്റായ വഌദിമർ പുട്ടിന്റെ ഏത് മകളാണ് ഈ വാക്‌സിൻ സ്വീകരിച്ചതെന്ന ഔദ്യോഗിക സ്ഥിരീകരണം എത്തിയിരുന്നില്ല.
എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വിവരം അനുസരിച്ച് മൂത്ത മകളും എന്റോക്രൈനോളജിസ്റ്റുമായ മരിയാ പുടിനയാണ് വാക്‌സിൻ സ്വീകരിച്ചത്. രണ്ട് ഡോസ് വാക്‌സിൻ എടുത്ത ഇവർക്ക് നേരിയ പനിയുണ്ടായി. എന്നാൽ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആന്റിബോഡി ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നുമാണ് വിവരം.
Read Also : ‘വാക്‌സിൻ ഫലിച്ചില്ലെങ്കിൽ വൈറസ് ബാധയുടെ തീവ്രത വർധിച്ചേക്കാം; മുന്നറിയിപ്പ്
എന്നാൽ ഇതിനിടയിൽ പുട്ടിന്റെ മകൾക്ക് കൊവിഡ് വാക്‌സിൻ കുത്തിയവെയ്ക്കുന്നുവെന്ന രീതിയിൽ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. എന്നാൽ ഈ വിഡിയോ വ്യാജമാണെന്ന് ഇന്ത്യ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു.
റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച വാക്‌സിൻ ഓഗസ്റ്റ് 12 നാണ് പുറത്തിറക്കിയത്. വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കാളികളായ വ്യക്തികളുടെ അവസാന ആരോഗ്യ പരിശോധന ഓഗസ്റ്റ് 3ന് നടന്നിരുന്നു. ബുർദെൻകോ മെയിൻ മിലിറ്ററി ക്ലിനിക്കൽ ആശുപത്രിയിലായിരുന്നു പരിശോധന. പരിശോധനയിൽ വാക്‌സിൻ ലഭിച്ചവർക്കെല്ലാം കൊവിഡിനെതിരായ പ്രതിരോധം ലഭിച്ചുവെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിൻ പുറത്തിറക്കാൻ തീരുമാനിച്ചത്.
Story Highlights – covid vaccine, vladimir putin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here