Advertisement

സീരിയൽ കില്ലർ ഡോ. ദേവേന്ദ്ര ശർമയെ പൊലീസ് പിടികൂടിയത് കൊവിഡ് ബാധിതരെ കൊന്നൊടുക്കിയതിന്റെ പേരിലോ? [ 24 Fact check]

August 13, 2020
4 minutes Read

/-അർച്ചന ജി കൃഷ്ണ

കൊവിഡിന്റെ പേരിൽ നിരവധി വ്യാജ വാർത്തകളാണ് പ്രചരിക്കുന്നത്. ഇപ്പോഴിതാ ഒരു സീരിയൽ കില്ലറെ ഈ മഹാമാരിയുമായി ചേർത്തുവച്ചാണ് വ്യാജ പ്രചാരണം ശക്തമാകുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ ലിങ്ക് ഉൾക്കൊള്ളുന്ന ഫേസ്ബുക്ക് പോസ്റ്റ് സഹിതമാണ് വാർത്ത പ്രചരിക്കുന്നത്. എന്നാൽ, ഈ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്താണ്?

വാർത്തയിലെ വാസ്തവം

‘125ത്തോളം കൊവിഡ് ബാധിതരെ കൊന്നശേഷം മൃതദേഹം മുതലകൾക്ക് ഇട്ട് കൊടുക്കുന്നു’ ടൈംസ് ഓഫ് ഇന്ത്യയുടെ വാർത്ത ഉൾക്കൊള്ളുന്ന ലിങ്കിന്റെ ഫേസ് ബുക്ക് ക്യാപ്ഷൻ ഇങ്ങനെയാണ്. മറ്റൊരു വാർത്തയിൽ, ‘വൃക്ക റാക്കറ്റിനു വേണ്ടി നൂറിലധികം പേരെ കൊന്നൊടുക്കുന്ന പ്രതി ഡോക്ടർ ദേവേന്ദ്ര ശർമ അറസ്റ്റിൽ’ എന്ന ഹിന്ദി ക്യാപ്ഷനോടെയാണ് പ്രചാരണം.

എന്നാൽ, വാർത്തയുടെ സത്യാവസ്ഥ മറ്റൊന്നാണ്. വൃക്ക മാഫിയക്കു വേണ്ടി നൂറിൽ അധികം ടാക്‌സി ഡ്രൈവർമാരെ കൊലപ്പെടുത്തിയ ആയുർവേദ ഡോക്ടറാണ് ദേവേന്ദ്ര ശർമ. ഏഴ് ടാക്‌സി ഡ്രൈവർമാരെ കൊലപ്പെടുത്തിയ കേസിൽ 16 വർഷമായി ശിക്ഷ അനുഭവിക്കുകയായിരുന്നു പ്രതിക്ക് ജനുവരിയിൽ പരോൾ അനുവദിച്ചു. പരോൾ കാലാവധി കഴിഞ്ഞ ശേഷവും തിരികെ എത്താതിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ 50 പേരെ കൊന്നൊടുക്കിയത് കൃത്യമായി ഓർക്കുന്നതായും വൃക്ക മോഷ്ടിച്ച ശേഷം മൃതലകളുള്ള കനാലിൽ മൃതദേഹങ്ങൾ ഉപേക്ഷിച്ചിരുന്നതായും ദേവേന്ദ്ര ശർമ പറയുന്നത്.

വാർത്തകൾ നമ്മളിലൂടെ ഞൊടിയിടയിലാണ് പരക്കുന്നത്. വേഗത കൂടുമ്പോൾ പലപ്പോഴും ഉള്ളടക്കത്തിന്റെ അർത്ഥവും മാറാം. കൊവിഡ് ഒരു മാഹാ വ്യാധിയായി തുടരുമ്പോൾ അതിന്റെ പേരിലുള്ള വ്യാജപ്രചാരണം ഒന്ന് പരിശോധിച്ച ശേഷം മാത്രം ഷെയർ ചെയ്യുക.

Story Highlights – Serial killer Dr. Devendra Sharma was arrested by the police for killing Kovid victims

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top