ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കോഴിയിറച്ചിയിൽ കൊവിഡ് സാന്നിധ്യം കണ്ടെത്തിയതായി ചൈന

ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കോഴിയിറച്ചിയിൽ കൊവിഡ് സാന്നിധ്യം കണ്ടെത്തിയതായി ചൈന. കോഴിയിറച്ചിയുടെ ഉപരിതലത്തിൽ നിന്നെടുത്ത സാമ്പിളിലാണ് വൈറസ് സാന്നിധ്യം വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ഇറക്കുമതി ചെയ്ത ഭക്ഷണ പദാർഥങ്ങൾ വാങ്ങുമ്പോൾ മുൻകരുതൽ സ്വീകരിക്കണമെന്ന് ഷെൻസെഹ്നിലെ ജനങ്ങൾക്ക് അധികൃതർ നിർദേശം നൽകി.
ഇറക്കുമതി ചെയ്ത കോഴിയിറച്ചിയിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഉല്പന്നവുമായി സമ്പർക്കമുണ്ടായിട്ടുളളവരെയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിൽ എല്ലാവരുടെയും ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞു. രജിസ്ട്രേഷൻ നമ്പർ പ്രകാരം സാന്റ കാതറിനയിലുളള ഒറോറ അലിമെന്റോസ് പ്ലാന്റിൽ നിന്നാണ് കോഴിയിറച്ചി എത്തിയിരിക്കുന്നത്.
മുൻപ് ചൈന, ഷാൻടോങ് പ്രവിശ്യയിലുളള ഇറക്കുമതി ചെയ്ത ശീതീകരിച്ച സീ ഫുഡ് ഉൽപന്നങ്ങളിൽ മൂന്നു പാക്കേജിൽ നിന്നെടുത്ത സാമ്പിൾ പരിശോധനയിൽ കൊവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചിരുന്നു.
Story Highlights – China has found the presence of covid in frozen chicken imported from Brazil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here