102 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ന്യൂസിലാൻഡിൽ കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡിനെ പ്രതിരോധിക്കാൻ ലോകത്തിന് മുന്നിൽ മാതൃക കാട്ടിയ ന്യൂസിലൻഡിൽ 102 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പുതിയ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു. സൗത്ത് ഓക്ക്‌ലൻഡിലെ ഒരു കുടുംബത്തിലെ നാല് പേർക്കാണ് ചെവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഓക്ക് ലൻഡിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മുന്ന് ദിവസത്തേക്ക് ലെവൽ ത്രി ലോക്ക് ഡൗണാണ് പ്രഖ്യാപിച്ചത്. മാത്രമല്ല, ആരും പുറത്തിറങ്ങരുതെന്ന നിർദേശവും ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ നൽകി.
അതേസമയം, നൂറിലധികം ദിവസങ്ങൾ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യാതിരുന്ന സാഹചര്യത്തിൽ നിലവിലെ കേസുകളുടെ ഉറവിടം വ്യക്തമായിട്ടില്ല.
Story Highlights -covid confirmed in New Zealand after a gap of 102 days
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here