എറണാകുളത്ത് 114 പേർക്ക് കൊവിഡ്; തൃശൂരിൽ 80 പേർക്ക് കൊവിഡ്

എറണാകുളം ജില്ലയിൽ ഇന്ന് 114 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 114 ൽ 110 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നെല്ലിക്കുഴി, ആയവന, ചെല്ലാനം, കോട്ടപ്പടി തുടങ്ങിയ മേഖലകളിലും രോഗികളുടെ എണ്ണം കൂടുകയാണ്. മട്ടാഞ്ചേരിയിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ 87 പേർ ഇന്ന് രോഗ മുക്തി നേടി. 1386 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
Read Also : കൊവിഡ് രോഗികളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കല്‍; വിശദീകരണവുമായി പൊലീസ്
തൃശൂർ ജില്ലയിൽ ഇന്ന് 80 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 68 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. എട്ട് ആരോഗ്യപ്രവർത്തകർക്കുൾപ്പടെ 18 പേർക്കാണ് അമല ആശുപത്രി ക്ലസ്റ്ററിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. ശക്തൻ ക്ലസ്റ്ററിൽ ഒൻപത് പേർക്ക് കൊവിഡ് പോസിറ്റീവ് ആയി. മിണാലൂർ ക്ലസ്റ്ററിൽ എട്ട് പേർക്കും, ചാലക്കുടി ക്ലസ്റ്റർ 4 പേർക്കും രോഗം ബാധിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ നാലുപേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിലിന്ന് 53 പേർ രോഗമുക്തരായി. കൊവിഡ് സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 497 ആണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2275 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1761 ആണ്.
Story Highlights – ernakulam thrissur covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here