‘ഉദ്യോഗസ്ഥ പിന്തുണ കൂടുതല്‍’ അതിനാല്‍ കേരളത്തിലെ വിമാനത്താവളങ്ങളെ സ്വർണക്കടത്തിനായി ആശ്രയിച്ചു: ഫൈസൽ ഫരീദിന്റെ മൊഴി

ഉദ്യോഗസ്ഥ പിന്തുണ കൂടുതലായത് കൊണ്ടാണ് കേരളത്തിലെ വിമാനത്താവളങ്ങളെ കൂടുതൽ ആശ്രയിച്ചതെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണി ഫൈസൽ ഫരീദ്. കൊച്ചിയിൽ കാര്യങ്ങൾ കർശനമായിരുന്നു. ഫൈസലിന്റെ മൊഴി എൻഐഎ രേഖപ്പെടുത്തി. അതേസമയം ശിവശങ്കറുമായി നേരിട്ട് ബന്ധമില്ലെന്നും സ്വപ്‌നക്കും സരിത്തിനും ഉദ്യോഗസ്ഥരുമായി നല്ല ബന്ധമുണ്ടെന്നും ഫൈസൽ ഫരീദ് ദുബായിൽ എൻഐഎ നടത്തിയ ചോദ്യം ചെയ്യലിൽ ഫൈസൽ വ്യക്തമാക്കി. ദുബായ് പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യൽ.
നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തിൽ ഉദ്യോഗസ്ഥരുടെ അറിവുണ്ടായിരുന്നെന്നും ഫൈസൽ. സ്വർണക്കടത്തിലെ കണ്ണി മാത്രമാണ് താനെന്നും ഫൈസൽ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള കടത്ത് പിടിയ്ക്കപ്പെടുമെന്ന് കരുതിയില്ലെന്ന് ഫൈസൽ.
Read Also : സ്വർണക്കടത്ത്; ഫൈസൽ ഫരീദ് യുഎഇയിലെ പ്രധാനകണ്ണിയെന്ന് റമീസ്
തിരുവനന്തപുരം ഉദ്യോഗസ്ഥരുമായി സ്വപ്നയ്ക്കും സരിത്തിനും മികച്ച ബന്ധം ഉണ്ടായിരുന്നു. സ്വപ്നയ്ക്ക് നയതന്ത്ര ഉദ്യോഗസ്ഥരുമായും മികച്ച ബന്ധമാണ് ഉണ്ടായിരുന്നത്. ശിവശങ്കറിനെ നേരിട്ട് അറിയില്ലെന്നും ബന്ധമില്ലെന്നും ഫൈസൽ. കൊവിഡ് നിയന്ത്രണങ്ങൾ അവസാനിക്കും വരെ കൂടുതൽ സ്വർണം കടത്താൻ പദ്ധതി ഇട്ടിരുന്നു. നയതന്ത്ര ബാഗേജിന് പുറമേ സ്ത്രീകൾ വഴിയും സ്വർണം കടത്തിയിരുന്നുവെന്നും സ്വർണക്കടത്തിന് മുൻപ് അറസ്റ്റിലായവരുമായും സ്വർണക്കടത്ത് ശ്യംഖലയ്ക്ക് ബന്ധമുണ്ടെന്നും ഫൈസൽ മൊഴി നൽകി.
Story Highlights – faisal fareed, gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here