പെട്ടിമുടി ദുരന്തം അനാഥരാക്കിയ ഗോപികയും ഹേമലതയും…

പെട്ടിമുടി ദുരന്തം എല്ലാം കവർന്നെടുത്തപ്പോൾ ബാക്കിവച്ചവരുടെ ജീവിതം കരളലിയിക്കുന്നതാണ്. ജീവിതത്തിന്റെ പാതിയിൽ അനാഥരാകേണ്ടിവന്ന ഗോപികയും ഹേമലതയും ഇതിന്റെ നേർക്കാഴ്ചയാണ്.
ഒന്നുമില്ലായ്മയിൽ നിന്നും മക്കളെ വിജയത്തിലേയ്‌ക്കെത്തിക്കാൻ വേണ്ടി അഹോരാത്രം പണിയെടുത്ത ഗണേശന്റെ കുടുംബത്തെപ്രളയം കവർന്നപ്പോൾ ബാക്കിവച്ചത് ഗോപികയെയും ഹേമലതെയും മാത്രമാണ്. പട്ടം മോഡൽ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളായ ഇരുവരും അവിടെയായിരുന്നപ്പോളാണ് അച്ഛനെയും അമമ്മയേയും ബന്ധുക്കളെയും ദുരന്തം കവർന്നത്.
ഇനി ഇവരുടെ കുടുംബത്തിൽ ആകെയുള്ളത് ചിറ്റപ്പനും ചിറ്റമ്മയും മാത്രം. ഇനിയെന്ത് എന്ന ചോദ്യത്തിന് ഇരുവരുടേയും മറുപടി നന്നായി പഠിക്കണം. നല്ല ജോലി വാങ്ങണം, അച്ഛന്റെ ആഗ്രഹം സാധിച്ചുകൊടുക്കണമെന്നതാണ്. ഇവർക്ക് ഇനി കേറിക്കിടക്കാൻ വീടില്ല. സ്വന്തമെന്ന് പറയാൻ ആരുമില്ല. സർക്കാർ സഹായങ്ങൾ മാത്രമാണ് ഏക പ്രതീക്ഷ.
Story Highlights -Gopika and hemalatha, pettimudi tragedy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here