Advertisement

10 സെക്കൻഡ് പരസ്യത്തിന് 10 ലക്ഷം രൂപ; ഐപിഎല്ലിൽ പണം കൊയ്യാനൊരുങ്ങി സ്റ്റാർ

August 14, 2020
3 minutes Read
Star Sports ad IPL

ഐപിഎല്ലിൽ പണം കൊയ്യാനൊരുങ്ങി ഒഫീഷ്യൽ ബ്രോഡ്കാസ്റ്റർമാരായ സ്റ്റാർ. 8 മുതൽ 10 സെക്കൻഡ് വരെ ദൈർഘ്യമുള്ള പരസ്യങ്ങൾക്ക് 10 ലക്ഷം രൂപയാണ് സ്റ്റാർ ഈടാക്കുക. കൊവിഡ് കാലത്ത് നടക്കുന്ന ഏറ്റവും വലുതും ആവേശകരവുമായ ക്രിക്കറ്റ് ലീഗ് എന്ന നിലയിൽ റെക്കോർഡ് കാണികളെയാണ് സ്റ്റാർ പ്രതീക്ഷിക്കുന്നത്. ഒഴിഞ്ഞ സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കുന്നതു കൊണ്ട് തന്നെ ടിവിയിലും ഓൺലൈൻ സ്ട്രീമിംഗ് സൗകര്യങ്ങളിലും മത്സരം കാണാൻ ഒട്ടേറെ ആളുകളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് പരമാവധി മുതലാക്കാനാണ് സ്റ്റാറിൻ്റെ തീരുമാനം.

Read Also : ഐപിഎൽ; ചെന്നൈ സൂപ്പർ കിംഗ്സ് ഈ മാസം 21ന് യുഎഇയിലേക്ക് തിരിക്കും; 16ന് ചൈന്നൈയിൽ ക്യാമ്പ്

53 ദിവസം നീണ്ട ഐപിഎലാണ് ഇത്തവണ നടക്കുക. ദീപാവലി ആഴ്ചയിലാണ് ഫൈനൽ. കൊവിഡ് കാലത്തെ ക്രിക്കറ്റ് ഇടവേള ആളുകളെ ടിവിക്ക് മുന്നിൽ പിടിച്ചിരുത്തുമെന്നാണ് കരുതപ്പെടുന്നത്. ഇതും പരസ്യവരുമാനത്തിന് അനുകൂലമാണ്. സീസണിൽ ബ്രോഡ്കാസ്റ്റിങ്, ഡിജിറ്റര്‍ റൈറ്റ്‌സ് ആയി 3270 കോടി രൂപയാണ് സ്റ്റാർ ബിസിസിഐക്ക് നൽകുന്നത്.

കഴിഞ്ഞ സീസണിൽ 3,000 കോടി രൂപയാണ് പരസ്യ വരുമാനത്തിലൂടെ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് ലഭിച്ചത്. ഈ സീസണിൽ ഇതുവരെയുണ്ടായിരുന്ന വ്യൂവർഷിപ്പ് റെക്കോർഡുകൾ മറികടക്കാനാവുമെന്ന് സ്റ്റാർ കണക്കുകൂട്ടുന്നു. അതുകൊണ്ട് തന്നെ പരസ്യവരുമാനത്തിലും റെക്കോർഡ് വർധന ഉണ്ടാവുമെന്ന് സ്റ്റാർ വിശ്വസിക്കുന്നു.

Read Also : ഇത്തവണത്തെ ഐപിഎൽ സഞ്ജുവിനും പന്തിനും നിർണായകം: സഞ്ജയ് മഞ്ജരേക്കർ

ടിവി പരസ്യ സംസ്കാരം പരിഗണിക്കുമ്പോൾ ഇത് ഭീമമായ തുകയല്ല. ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തില്‍ 10 സെക്കന്റ് പരസ്യത്തിന് 25 ലക്ഷം രൂപയാണ് സ്റ്റാര്‍ ഈടാക്കിയത്. മറ്റ് ലോകകപ്പ് മത്സരങ്ങളിലെ പരസ്യങ്ങൾക്ക് 16-18 ലക്ഷം രൂപയും സ്റ്റാർ ഈടാക്കിയിരുന്നു.

2019ല്‍ 424 മില്യണ്‍ ആളുകളാണ് ഐപിഎല്‍ കണ്ടത്. ആകെ ടിവി കാണുന്നവരുടെ 51 ശതമാനം ആണ് ഇത്. ഒടിടി പ്ലാറ്റ്‌ഫോമില്‍ കണ്ടത് 300 മില്യണ്‍ ആളുകളും ഐപിഎൽ കണ്ടു.

സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.

Story Highlights Star Sports set to charge INR 10 Lakhs for a 10-second ad during IPL 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top