Advertisement

സുശാന്ത് സിംഗിന്റെ മരണം; സിബിഐ അന്വേഷണത്തിൽ നിർണായകമാകുക സുപ്രിംകോടതിയുടെ നിലപാട്

August 14, 2020
1 minute Read

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ എല്ലാ കണ്ണുകളും സുപ്രിംകോടതിയിലേക്ക്. സിബിഐ അന്വേഷണത്തിൽ കോടതിയുടെ നിലപാട് നിർണായകമാകും. എല്ലാ കക്ഷികളും ഇന്നലെ വാദമുഖങ്ങൾ രേഖാമൂലം കൈമാറിയിരുന്നു.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും ചോദ്യം ചെയ്യൽ അടക്കം നടപടികളിലേക്ക് സിബിഐ കടന്നിട്ടില്ല. അന്വേഷണം പട്‌നയിൽ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രവർത്തിയുടെ ഹർജിയിൽ സിബിഐ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

Read Also : സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം: ബിഹാര്‍ പൊലീസിന്റെ അന്വേഷണത്തിന് സുപ്രിംകോടതി സ്റ്റേയില്ല

എഫ്‌ഐആർ പോലുമില്ലാതെയാണ് മുംബൈ പൊലീസിന്റെ അന്വേഷണമെന്നും ഇൻക്വസ്റ്റ് റിപ്പോർട്ട് പോലും കോടതിയിൽ സമർപ്പിച്ചില്ലെന്നും സിബിഐ ആരോപിച്ചു. സിബിഐയെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും അന്വേഷണവുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. മുംബൈ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തത് രാഷ്ട്രീയ സമ്മർദം കാരണമെന്ന് ബിഹാർ സർക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്.

എന്നാൽ ബിഹാർ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് കേസിലെ ശ്രമമെന്ന് മഹാരാഷ്ട്ര സർക്കാർ തിരിച്ചടിച്ചു. സുപ്രിംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടാൽ എതിർപ്പില്ലെന്ന് റിയ ചക്രവർത്തി വ്യക്തമാക്കി. പട്‌ന പൊലീസിന്റെ എഫ്‌ഐആറിൽ സിബിഐ അന്വേഷണം അനുവദിക്കരുതെന്നും കോടതിയിൽ രേഖാമൂലം സമർപ്പിച്ച വാദമുഖത്തിൽ റിയ ചക്രവർത്തി ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ഹൃഷികേശ് റോയിയുടെ വിധി കേസിൽ നിർണായകമാകും.

Story Highlights sushant singh rajput, cbi enquiry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top