Advertisement

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 പേര്‍ക്ക് കൊവിഡ്

August 15, 2020
1 minute Read
coronavirus, Poojappura Central Jail

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 50 തടവുകാര്‍ക്കും രണ്ട് ജയില്‍ ജീവനകാര്‍ക്കും ജയില്‍ ഡോക്ടര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ മാത്രം കൊവിഡ് ബാധിച്ചവരുടെ എണ്ണം 218 ആയി.

ഇന്ന് 114 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പൂജപ്പുരയില്‍ ആകെ 975 തടവുകരാണുള്ളത്. സംസ്ഥാനത്തെ ജയിലുകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കുമെന്ന് ജയില്‍ വകുപ്പ് അറിയിച്ചു.

Story Highlights covid 19, coronavirus, Poojappura Central Jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top