ഒരു രൂപയ്ക്ക് പാഡ്; പ്രധാനമന്ത്രിയുടെ പരാമർശത്തിന് അഭിനന്ദനവുമായി സമൂഹ മാധ്യമങ്ങൾ

സ്വാതന്ത്ര്യ ദിനത്തിൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് വളരെ പ്രാധാന്യത്തോട് കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. ഓരോ നേട്ടവും എണ്ണിപ്പറഞ്ഞ മോദി ഒരു രൂപയ്ക്ക് സാനിറ്ററി പാഡ് വിതരണം ചെയ്തതും പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. ആർത്തവ ശുചിത്വം പാലിക്കാൻ ചെറിയ രൂപയ്ക്ക് പാഡുകൾ ലഭ്യമാക്കിയത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
രാജ്യത്തെ സ്ത്രീകളുടെ ആരോഗ്യത്തിൽ ജാഗ്രതയുള്ള സർക്കാർ 6000 ജൻ ഔഷധി കേന്ദ്രങ്ങളിലൂടെ അഞ്ച് കോടി വനിതകൾക്ക് ഒരു രൂപ നിരക്കിൽ സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്നു. പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് പണം സ്വരൂപിക്കുന്നതിന് കമ്മിറ്റികളെ നിയോഗിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി. നാവിക സേനയും വ്യോമസേനയും സ്ത്രീകളെ യുദ്ധത്തിൽ പങ്കെടുപ്പിക്കുന്നു. മുത്തലാക്ക് നിർത്തലാക്കി. വനിതാ നേതാക്കളും ഉയർന്നുവരുന്നു, ഇതെല്ലാം പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
Read Also : കൊവിഡ് വാക്സിൻ ഉടനെന്ന് പ്രധാനമന്ത്രി; നാഷണൽ ഡിജിറ്റൽ ഹെൽത്ത് മിഷൻ പ്രഖ്യാപിച്ചു
സമൂഹ മാധ്യമങ്ങളിൽ ഉയർന്നു വരുന്ന അഭിപ്രായങ്ങളിൽ പ്രധാനമന്ത്രി ആർത്തവത്തെ കുറിച്ച് സംസാരിച്ചത് അപൂർവമാണെന്നും വിലക്കുറവിൽ പാഡുകൾ ലഭ്യമാക്കിയത് ഗ്രാമീണ സ്ത്രീകൾക്ക് ഉപകാരപ്രദമായെന്നും ഒക്കെയുണ്ട്. ചെങ്കോട്ടയിൽ വച്ച് പ്രധാനമന്ത്രി ആർത്തവത്തെ കുറിച്ച് സംസാരിച്ചത് പുരോഗമനപരമായ മാറ്റമാണെന്നും കമന്റുകളുണ്ട്.
Story Highlights – menstrual hygiene, narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here