സുശാന്തിന്റെ മരണത്തിൽ കാമ്പയിനുമായി അങ്കിത; നടിയുടെ ഫ്‌ളാറ്റിനായി സുശാന്ത് ചെലവിട്ടത് 4.5 കോടിയെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിലെ സത്യം പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുൻ പെൺസുഹൃത്തിന്റെ കാമ്പയിൻ. ഇന്ന് രാവിലെ പത്തിന് Globalprayers4SSR എന്ന ഹാഷ്ടാഗിൽ കൈ കൂപ്പി നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ നടി അങ്കിത ലൊഖാണ്ഡേ ജനത്തോട് ആഹ്വാനം ചെയ്തു. അതേസമയം, സിബിഐ അന്വേഷണസംഘം സുശാന്തിന്റെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് സൂചന.
Read Also : സുശാന്ത് സിംഗ് രജ്പുതിന്റേത് ആത്മഹത്യയല്ല ആസൂത്രിത കൊലപാതകമെന്ന് കുടുംബാംഗങ്ങൾ സിബിഐയോട്
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിലെ സത്യം പുറത്തുവരണമെന്ന് മുൻ പെൺ സുഹൃത്തും നടിയുമായ അങ്കിത ആവശ്യപ്പെട്ടു. സുശാന്ത് ആത്മഹത്യ പ്രവണത ഉള്ള ആളായിരുന്നില്ലെന്ന് അങ്കിത പറഞ്ഞു. ഇതിനിടെ, സിബിഐ അന്വേഷണസംഘം സുശാന്തിന്റെ അച്ഛൻ കെ കെ സിംഗ്, സഹോദരി പ്രിയങ്ക എന്നിവരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. സുശാന്തുമായി നടന്ന വാട്‌സാപ്പ് സംഭാഷണത്തിന്റെ വിവരങ്ങൾ കുടുംബം കൈമാറിയെന്നാണ് സൂചന.
അതേസമയം സുശാന്തിന്റെ മരണം അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം അങ്കിതയുടെ ഫ്‌ളാറ്റിന്റെ ലോൺ തുക അടച്ചിരുന്നത് സുശാന്ത് ആയിരുന്നുവെന്ന് കണ്ടെത്തി. മുംബൈയിലെ മലടിലാണ് ഫ്‌ളാറ്റ്. 2014 വാങ്ങിയ ഫ്‌ളാറ്റിന് 4.5 കോടി സുശാന്ത് ചെലവിട്ടുവെന്നാണ് വിവരം. ഇവർ ആറ് കൊല്ലം പ്രണയത്തിലായിരുന്നു. 2016ൽ ആണ് വേര്‍ പിരിഞ്ഞത്. അതിന് ശേഷവും അങ്കിത ഫ്‌ളാറ്റിലായിരുന്നു താമസം.
Story Highlights – sushant singh rajput death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here