നാവ് മുറിച്ചു, കണ്ണുകൾ ചൂഴ്‌ന്നെടുത്തു; ഉത്തർപ്രദേശിൽ 13കാരിയെ മൃഗീയമായി കൊന്നു

ഉത്തർപ്രദേശിൽ പതിമൂന്നുകാരിയെ മൃഗീയമായി കൊലപ്പെടുത്തി. ഖേരി ജില്ലയിലെ ലാഘിംപൂരിലാണ് സംഭവം. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം കണ്ണുകൾ ചൂഴ്‌ന്നെടുക്കുകയും നാവ് മുറിക്കുകയും ചെയ്തു. പെൺകുട്ടിക്ക് നേരെ കൊടും ക്രൂരതയാണ് അരങ്ങേറിയത്.
ലഖ്‌നൗവിൽ നിന്ന് 130 കിലോമീറ്റർ അകലെ നേപ്പാൾ അതിർത്തിയോട് ചേർന്ന ഗ്രാമത്തിലാണ് പെൺകുട്ടിയും കുടുംബവും താമസിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പെൺകുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വയലിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നാവ് മുറിക്കുകയും കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിലുമായിരുന്നു മൃതദേഹം. പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞു.
Read Also :സുശാന്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണസമയമില്ല; മുംബൈ പൊലീസിനെതിരെ വീണ്ടും കുടുംബ വക്കീൽ
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് മേധാവി പറഞ്ഞു.
പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മായാവതി രംഗത്തെത്തി. സംഭവത്തിൽ മായാവതി ഞെട്ടൽ അറിയിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങളെ ചെറുക്കുന്ന കാര്യത്തിൽ മുൻ സർക്കാരും യോഗി ആദിത്യനാഥ് സർക്കരും തമ്മിൽ വ്യത്യാസമില്ലെന്ന് മായാവതി ആഞ്ഞടിച്ചു.
Story Highlights – Uttar pradesh, Rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here