Advertisement

നേപ്പാൾ അതിർത്തിയിൽ ചൈയുടെ കടന്നു കയറ്റം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ മരിച്ച നിലയിൽ

August 16, 2020
1 minute Read

നേപ്പാൾ അതിർത്തിയിൽ ചൈന നടത്തിയ കടന്നുകയറ്റം റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകൻ മരിച്ച നിലയിൽ. നേപ്പാളി ദിനപത്രമായ കാന്തിപൂർ ഡെയ്ലിയുടെ മാധ്യമപ്രവർത്തകനായ ബലറാം ബനിയ(50)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഗോര്ഖാ ജില്ലയിലെ റൂയ് ഗ്രാമത്തിൽ ചൈനയുടെ കടന്നുകയറ്റം റിപ്പോർട്ട് ചെയ്തത് ബനിയ ആയിരുന്നു. ബനിയയെ കാണാനില്ലെന്ന പരാതിയിൽ നടത്തിയ തിരച്ചലിൽ മാണ്ഡുവിലെ ഹൈട്രോപവർ പ്രൊജക്ടറിന് സമീപം ബാഗ്മതി നദിയുടെ തീരത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. നദിയുടെ തീരത്ത് കണ്ടെത്തിയ മൃതദേഹം ബലറാമിന്റേതാണെന്ന് സ്ഥിരീകരിച്ചതായി മക്വാൻപൂർ ജില്ലാ പൊലീസ് അറിയിച്ചു.

Read Also :ശ്രീ രാമൻ ഇന്ത്യനല്ല, നേപ്പാൾ സ്വദേശി : നേപ്പാൾ പ്രധാനമന്ത്രി

നദിയുടെ തീരത്തുകൂടി ബലറാം ഒറ്റയ്ക്ക് നടക്കുന്നതായാണ് അവസാനം കണ്ടത്. അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ലൊക്കേഷനും ഒടുവിലായി കാണിച്ചതും ഇവിടെയാണ്. പിന്നീട് മൊബൈൽ സ്വിച്ച് ഓഫ് ആയി. രാഷ്ട്രീയവും പാർലമെന്റ് സമ്മേളനവും പതിവായി റിപ്പോർട്ട് ചെയ്തിരുന്നത് ബലറാം ആയിരുന്നു.

Story Highlights Nepal journalist, Found dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top