തിരുവിതാംകൂർ ദേവസ്വംബോർഡ് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശിക്കാം; ഒരേ സമയം അഞ്ച് പേർക്കാണ് ദർശനം അനുവദിക്കുക

ചിങ്ങം ഒന്നു മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് ദർശനം അനുവദിച്ചു. കൊവിഡിനെ തുടർന്ന് കൃത്യമായ സുരക്ഷാ മുൻകരുതലുകൾ മുൻ കരുതലുകളോടെയാണ് ദർശനം അനുവദിക്കുക.
ഒരേ സമയം അഞ്ച് പേർക്കാണ് ദർശനം അനുവദിക്കുക. ആദ്യം വരുന്നവർക്കാവും മുൻഗണന. മാസ്‌ക് ധരിച്ച് കൃത്യമായ അകലം പാലിച്ച് വേണം ദർശനം നടത്താൻ. 10 വയസിൽ താഴെയുള്ള കുട്ടികൾക്കും 65 വയസിന് മുകളിൽ പ്രായമായവർക്കും പ്രവേശനമുണ്ടായിരിക്കില്ല.
നിർമാല്യ സമയത്തും ദീപാരാധന സമയത്തും ഭക്തർക്ക് ദർശനം അനുവദിക്കില്ല. രാവിലെ 6 മണിക്ക് മുമ്പും വൈകിട്ട് 6.30 മുതൽ 7 മണി വരെയുമാണ് ഈ നിയന്ത്രണം. ക്ഷേത്ര രജിസ്റ്ററിൽ സൂക്ഷിക്കുന്നതിനായി ദർശനത്തിനായി എത്തുന്നവർ പേരും മേൽവിലാസവും ഫോൺ നമ്പറും നൽകണം. ഇന്ന് മുതൽ ക്ഷേത്രങ്ങളോട് അനുബന്ധിച്ചുള്ള ജലാശയങ്ങളിൽ കുളിക്കുന്നതും വിലക്കിയിട്ടുണ്ട്.
അതേസമയം, ശബരിമലയിൽ ഭക്തരെ ഉടൻ പ്രവേശിപ്പിക്കില്ല.
Story Highlights -devotees can enter temple travancore, five people allowed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here