Advertisement

ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങൾ വാങ്ങിയതിൽ തട്ടിപ്പ്; പരസ്യമായി മാപ്പ് പറഞ്ഞ് എൽഡിഎഫ് അംഗം

August 17, 2020
3 minutes Read

ആലപ്പുഴ നീലംപേരൂർ പഞ്ചായത്തിൽ
ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങൾ വാങ്ങിയതിൽ തട്ടിപ്പ്. പഞ്ചായത്തിലെ എൽഡിഎഫ് അംഗം പരസ്യമായി മാപ്പ് പറഞ്ഞു. കേരളാ കോൺഗ്രസ് സ്‌കറിയ തോമസ് വിഭാഗം അംഗം പ്രിനോ ഉതുപ്പാന്റെ തട്ടിപ്പാണ് പിടികൂടിയത്. തട്ടിപ്പിന് കൂട്ട് നിന്ന സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ.

എൽഡിഎഫ് ഭരിക്കുന്ന നീലംപേരൂർ പഞ്ചായത്തിലെ മൂന്നാംവാർഡിൽ കഴിഞ്ഞ 14 തീയതിയാണ് സംഭവം നടന്നത്. വീട്ടിൽ വെള്ളംകയറിയതിനെ തുടർന്ന് ഗവ. എൽപി സ്‌കൂൾ ക്യാമ്പിൽ താമസിക്കുന്നവർക്ക് വില്ലേജ് ഓഫീസർ ഇരുപതിനായിരം രൂപയുടെ ഭക്ഷ്യധാന്യങ്ങൾ അനുവദിച്ചു.

എന്നാൽ, ക്യാമ്പിലേക്ക് എത്തിച്ച ഭക്ഷ്യധാന്യങ്ങളിൽ 3650 രൂപയുടെ സാധനങ്ങൾ കുറവുണ്ടായിരുന്നു.
നാട്ടുകാർ ഇത് കണ്ടെത്തി ചോദ്യം ചെയ്തു. ഒടുവിൽ വാർഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പ്രിനോ ഉതുപ്പാൻ തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ചു. വെട്ടിച്ച ഭക്ഷ്യധാന്യങ്ങൾ സിപിഐഎം നീലംപേരൂർ ബ്രാഞ്ച് സെക്രട്ടറിയായ കെ പി സുകുമാരന്റെ വീട്ടിൽനിന്നും കണ്ടെത്തി. ഇതേ തുടർന്ന് ഇദ്ദേഹത്തെ ഒരുവർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കി. നാട്ടുകാരുടെ പരാതിയിൽ കൈനടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights – Fraud in purchasing supplies for relief camp; LDF member publicly apologizes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top