Advertisement

പെട്ടിമുടിയിൽ മൂന്നാംഘട്ട തെരച്ചിൽ ആരംഭിച്ചു

August 17, 2020
2 minutes Read

പെട്ടിമുടി ദുരന്തത്തിൽ കാണാതായവർക്കുള്ള മൂന്നാംഘട്ട തെരച്ചിൽ ആരംഭിച്ചു. ദുരന്ത ഭൂമിയിൽ നിന്നും മണ്ണ് കോരി മറ്റൊരിടത്തേയ്ക്ക് മാറ്റി സൂഷ്മമായാണ് തെരച്ചിൽ നടത്തുന്നത്. പുഴയിലും തെരച്ചിൽ തുടരുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലിൽ രണ്ട് പേരുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതോടെ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 58ആയി.

ഉറ്റവർക്കായുള്ള തെരച്ചിൽ തുടരണമെന്ന ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ചാണ് പെട്ടിമുടിയാറിലും ദുരന്തഭൂമിയിലും തെരച്ചിൽ വീണ്ടും ഊർജ്ജിതമാക്കിയിരിക്കുന്നത്. ലയങ്ങൾ ഒലിച്ച്പോയ ഭാഗത്ത് രണ്ട് ഘട്ടമായുള്ള തെരച്ചിൽ പൂർത്തിയായിരുന്നു. നിലവിൽ ഇവിടെ കൂടി കിടക്കുന്ന മണ്ണ് കോരി ലോറിയിൽ മറ്റൊരിടത്തേക്ക് മാറ്റി സൂഷ്മമായുള്ള തെരച്ചിലാണ് നടത്തുന്നത്. ഇതോടൊപ്പം പെട്ടിമുടിയാറിലും തെരച്ചിൽ ഊർജ്ജിതമാക്കി.

പെട്ടിമുടിയാർ ചെന്ന് ചേരുന്ന കടലാർ, കടലാർ ചേരുന്ന കരിമ്പരിയാർ എന്നിവടങ്ങളിലും തെരച്ചിൽ തുടരുവാനാണ് തീരുമാനം. ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും തെരച്ചിൽ നടത്തും കണ്ണൻ ദേവൻ കമ്പനിയുടെ കണക്കു പ്രകാരം ലയങ്ങളിൽ ഉണ്ടായിരുന്ന 12 പേരെയാണ് ഇനി കണ്ടെത്തുവാനുള്ളത്.

Story Highlights -The third phase of the search began in Pettimudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top