Advertisement

വയനാട് ജില്ലയില്‍ 47 പേര്‍ക്ക് കൂടി കൊവിഡ്; 44 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

August 18, 2020
2 minutes Read
covid19, coronavirus, wayanad

വയനാട് ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നു വന്ന രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 44 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 46 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1193 ആയി. ഇതില്‍ 866 പേര്‍ രോഗമുക്തരായി. ചികിത്സക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു. 322 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 313 പേര്‍ ജില്ലയിലും ഒന്‍പത് പേര്‍ ഇതര ജില്ലകളിലുമാണ് ചികിത്സയില്‍ തുടരുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍:

ഓഗസ്റ്റ് എട്ടിന് കോങ്കോയില്‍ നിന്നുവന്ന വെണ്ണിയോട് സ്വദേശി (29), ഓഗസ്റ്റ് 13 ന് ദുബായില്‍ നിന്നുവന്ന മുപ്പൈനാട് സ്വദേശി (28), റായ്പൂരില്‍ നിന്നു ലോറിയുമായി എത്തിയ തമിഴ്നാട് സ്വദേശി (36) എന്നിവരാണ് പുറത്തു നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍.

മേപ്പാടി സമ്പര്‍ക്കത്തിലുള്ള 25 ചൂരല്‍മല സ്വദേശികള്‍ (19 പുരുഷന്‍മാരും 6 സ്ത്രീകളും), വാളാട് സമ്പര്‍ക്കത്തിലുള്ള 4 വാളാട് സ്വദേശികള്‍ (പുരുഷന്‍മാര്‍- 18, 25, 55 വയസ്, സ്ത്രീ-16), പടിഞ്ഞാറത്തറ സമ്പര്‍ത്തിലുള്ള 5 കുപ്പാടിത്തറ സ്വദേശികള്‍ (സ്ത്രീകള്‍-40, 19, 15, കുട്ടികള്‍- 9, 3), മാനന്തവാടി സ്വദേശിനിയുടെ സമ്പര്‍ക്കത്തിലുള്ള 4 കമ്മന സ്വദേശികള്‍ (പുരുഷന്മാര്‍- 60,34, കുട്ടികള്‍- 7, 7), മൂപ്പൈനാട് സമ്പര്‍ക്കത്തിലുള്ള 2 കടച്ചിക്കുന്ന് സ്വദേശികള്‍ (സ്ത്രീ-21, പെണ്‍കുട്ടി- 7), പനമരം ബേക്കറി സന്ദര്‍ശിച്ച അഞ്ചുകുന്ന് സ്വദേശി (60 ), കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ തരുവണ സ്വദേശിനിയുടെ സമ്പര്‍ക്കത്തിലുള്ള 3 തരുവണ സ്വദേശികള്‍ (പുരുഷന്‍- 20, സ്ത്രീകള്‍- 41,19) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

46 പേര്‍ക്ക് രോഗമുക്തി

വാളാട് സ്വദേശികളായ 26 പേര്‍, എടവക സ്വദേശികളായ നാലുപേര്‍, അഞ്ചാംപീടിക, കല്‍പ്പറ്റ, അമ്പലവയല്‍, പാടിച്ചിറ സ്വദേശികളായ രണ്ടുപേര്‍ വീതം, അരപ്പറ്റ, പടിഞ്ഞാറത്തറ, വെള്ളമുണ്ട, മാനന്തവാടി, തലപ്പുഴ, പേരിയ, മുണ്ടക്കുറ്റി, പടിഞ്ഞാറത്തറ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ വീതവുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്

191 പേര്‍ കൂടി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 191 പേരാണ്. 168 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2784 പേര്‍. ഇന്ന് വന്ന 42 പേര്‍ ഉള്‍പ്പെടെ 360 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1327 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 34554 സാമ്പിളുകളില്‍ 33658 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 32465 നെഗറ്റീവും 1193 പോസിറ്റീവുമാണ്.

Story Highlights covid 19, coronavirus, wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top