വീട്ടിലിരുന്ന് വിദേശ ഭാഷ പഠിക്കാം: അവസരമൊരുക്കി അസാപ്

വീടുകളിലിരുന്ന് വിദേശ ഭാഷകള്‍ ഓണ്‍ലൈന്‍ ആയി പഠിക്കാന്‍ അവസരമൊരുക്കി അസാപ്. ഫ്രഞ്ച്, ജാപ്പനീസ്, ജര്‍മന്‍ ഉള്‍പ്പടെയുള്ള വിദേശ ഭാഷകള്‍ വീടുകളിലിരുന്ന് പഠിക്കാനും അവയില്‍ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുമാണ് അസാപ് അവസരമൊരുക്കുന്നത്.
അസാപ്പും വിവിധ രാജ്യങ്ങളുടെ അംഗീകൃത ഏജന്‍സികളും സംയുക്തമായിട്ടാണ് ഭാഷാ കോഴ്സുകള്‍ ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കുന്നത്. 15 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും ഈ കോഴ്സുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ആദ്യ ഘട്ടത്തില്‍ ജര്‍മന്‍, ഫ്രഞ്ച്, ജാപ്പനീസ് ഭാഷകളും അടുത്ത ഘട്ടത്തില്‍ സ്പാനിഷ് അറബിക് എന്നീ ഭാഷകളും കൂടി പഠിക്കാനുള്ള അവസരം ഓണ്‍ലൈന്‍ ആയി അസാപ് ഒരുക്കും.
ഉയര്‍ന്ന നിലവാരത്തിലും കുറഞ്ഞ തുകയിലും വിദേശ ഭാഷകള്‍ പഠിക്കാനുള്ള അവസരമാണ് കേരള സര്‍ക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയായ അസാപ് ഇതിലൂടെ ഒരുക്കുന്നത്. നിലവില്‍ ജര്‍മന്‍, ഫ്രഞ്ച്, ജാപ്പനീസ് ഭാഷകള്‍ പഠിക്കുവാനായി രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാനുമായുള്ള ലിങ്ക്: http://www.asapkerala.gov.in/?q=node/987
സംശയങ്ങള്‍ക്കും വിവരങ്ങള്‍ക്കും 8129617800,9495999627 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Story Highlights – Asap online
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here