Advertisement

സൗദിയില്‍ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു; രോഗമുക്തി നിരക്ക് 90 ശതമാനത്തിന് മുകളില്‍

August 18, 2020
1 minute Read

സൗദിയില്‍ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. രോഗമുക്തി നിരക്ക് 90 ശതമാനത്തിന് മുകളിലെത്തി. സൗദിയില്‍ ഇന്ന് 1409 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സൗദിയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,01,323 ആയി വര്‍ധിച്ചു. കൊവിഡ് കേസുകളുടെ രണ്ടിരട്ടിയിലധികം രോഗമുക്തിയാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 4526 പേര്‍ ഇന്ന് രോഗമുക്തരായി. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 2,72,911 ആയി. രോഗമുക്തി നിരക്ക് 90.57 ശതമാനമായി ഉയര്‍ന്നു.

രാജ്യത്ത് 34 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് മരണസംഖ്യ ഇതോടെ 3,470 ആയി. 24,942 പേരാണ് നിലവില്‍ സൗദിയില്‍ ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 1,716 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 60,712 സാമ്പിളുകള്‍ പുതുതായി പരിശോധിച്ചു.

പ്രധാന നഗരങ്ങളില്‍ ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകള്‍

ഹായില്‍ 81, റിയാദ് 64, ഹുഫൂഫ് 62, ജിസാന്‍ 60, മക്ക 55, മദീന 52, ബുറൈദ 51, അബഹ 49, ജിദ്ദ 49, ഖമീഷ് മുശൈത് 48, യാമ്പു 47, ഹഫ്‌റ് അല്‍ബാതിന്‍ 32, നജ്‌റാന്‍ 29, തായിഫ് 27, തബൂക് 27, മുബാറസ് 26, ദമാം 26, ബൈഷ് 25, സബിയ 25.

Story Highlights covid cases in Saudi exceeded three lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top