ക്രൈംബ്രാഞ്ചുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് തിരുത്തും; സാങ്കേതിക പിഴവെന്ന് വിശദീകരണം

ക്രൈംബ്രാഞ്ചുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് തിരുത്തുമെന്ന് പൊലീസ് ആസ്ഥാനം. സാങ്കേതിക പിഴവാണ് വിവാദ ഉത്തരവിന് കാരണമെന്നും ഇത് എല്ലാ കേസുകൾക്കും ബാധകമല്ലെന്നുമാണ് വിശദീകരണം.
നേരത്തെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുമ്പോൾ ഡിജിപിയുടെ മുൻകൂർ അനുമതി വേണമെന്ന് സർക്കുലർ പുറത്തുവന്നിരുന്നു. കോടതി ക്രൈബ്രാഞ്ചിന് കൈമാറുന്ന കേസുകളും ഉത്തരവിന് വിധേയമാക്കണമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇതനുസരിച്ച് ക്രൈംബ്രാഞ്ചിന് ഇനി നേരിട്ട് കേസെടുക്കാൻ ആകുമായിരുന്നില്ല.
കൂടാതെ പൊലീസിലെ കസ്റ്റഡി മരണങ്ങൾ പോലുള്ള സംഭവങ്ങൾ പെട്ടെന്ന് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും അഞ്ച് കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പുകളും വിഭാഗം അന്വേഷിക്കണം. കൂടാതെ 30 ദിവസം കൊണ്ട് തെളിയാത്ത കൊലക്കേസുകൾ, ആയുധം കൈവശം വയ്ക്കൽ, മോഷണക്കേസ് എന്നിവയും ക്രൈംബ്രാഞ്ചിന് നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഈ ഉത്തരവാണ് നിലവിൽ തിരുത്തിയിരിക്കുന്നത്.
Story Highlights – crime branch new order will be revised
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here