ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് തുടർ ചികിത്സയ്ക്ക് പണം തേടി ട്രാൻസ്‌ജെൻഡേഴ്‌സ് സമൂഹം…

ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ ട്രാൻസ്‌ജെൻഡേഴ്‌സിൽ പലർക്കും ഇതുവരെ സർക്കാർ ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല. തുടർ ചികിത്സയ്ക്ക് പണമില്ലാത്തതിനാൽ കൂലിപ്പണിക്ക് പോയി ഉപജീവന മാർഗം തേടുകയാണ് ഇവരിൽ ചിലർ.
കണ്ണൂർ തോട്ടട സ്വദേശിനിയാണ് സ്‌നേഹ. 2019 ഏപ്രിലിലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ഒരു വർഷം കഴിഞ്ഞിട്ടും ശസ്ത്രക്രിയാ തുകയും തുടർ ചികിത്സാ ചെലവും കിട്ടിയിട്ടില്ല. മൂന്ന് തവണ അപേക്ഷ നൽകി. സർക്കാർ നൽകുന്ന ട്രാൻസ് ജെൻഡർ കാർഡിനും അപേക്ഷിച്ചു. ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല. കൊവിഡും ലോക്ക് ഡൗണും വന്നതോടെ വരുമാനമില്ലാതായി. ഇപ്പോൾ കോൺക്രീറ്റ് ജോലി ചെയ്താണ് ഉപജീവനം. ആയാസമുള്ള ജോലിയായതിനാൽ ശാരീരികമായ ബുദ്ധിമുട്ടുകൾ വേറെയും.
ചികിത്സാച്ചെലവ് പോലും ഇനിയും കിട്ടാത്ത നിരവധി പേരുണ്ട് സ്‌നേഹയെ പോലെ. ശസ്ത്രക്രിയയുടെ ചെലവിന് പുറമെ മരുന്നിനും മറ്റുമായി 36000 രൂപയാണ് സാമൂഹ്യനീതി വകുപ്പ് മുഖാന്തരം ലഭിക്കുക. അപേക്ഷ നൽകിയവർക്ക് ഇതുവരെ തുക ലഭിച്ചില്ലെന്ന പരാതി പരിശോധിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.
Story Highlights -transgenders community, money for treatment,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here