അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ എംഎസ് ഹരികൃഷ്ണൻ എൻഐഎ ഓഫീസിലെത്തി

സ്വർണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ എൻഐഎ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. അന്വേഷണ ഉദ്യോഗസ്ഥനായ എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ രാധാകൃഷ്ണൻ ഇന്ന് എൻഐഎ ഓഫീസിലെത്തും. എൻഐഎ സംഘം നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിപുലമായ പ്രതിപ്പട്ടിക തയാറാക്കാനാണ് എൻഫോഴ്‌സ്‌മെന്റിന്റെ നീക്കം.
കേസിൽ എം ശിവശങ്കറിന്റെ ചാർട്ടേട് അക്കൗണ്ട് വേണുഗോപാലിന്റെ മൊഴിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തും. നാളെ ഉച്ചയ്ക്ക് മുൻപ് ചോദ്യം ചെയ്യലിന് ഹാജരാകുവാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ശനിയാഴ്ചയ്ക്കുള്ളിൽ ഹാജരാകുവാൻ എം ശിവശങ്കരന് എം ശിവശങ്കരനും നിർദേശമുണ്ട്. മൂന്നാം തവണയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.
അതേസമയം, രേഖകൾ കൈമാറുന്നതിനായി അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ എംഎസ് ഹരികൃഷ്ണൻ എൻഐഎ ഓഫീസിൽ നേരിട്ടെത്തി.
രണ്ട് വർഷമായി നയതന്ത്ര പാക്കേജുകൾ കൈകാര്യം ചെയ്യുന്നത് സംസ്ഥാനത്തിന്റെ അറിവോടെയല്ലയെന്ന് കസ്റ്റംസ്‌ന് പ്രോട്ടോക്കോൾ ഓഫീസർ മൊഴി നൽകിയിരുന്നു ഇതിന്റെ അടിസ്ഥനത്തിലാണ് നടപടി.
Story Highlights -Assistant protocfal officer MS harikrishnan in NIA ofice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here