ഐഎസ് ബന്ധം; ബംഗളൂരുവിൽ ഡോക്ടർ അറസ്റ്റിൽ
ഭീകര സംഘടന ഇസ്ലാമിക് സ്‌റ്റേറ്റുമമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ബംഗളൂരുവിൽ യുവ ഡോക്ടറെ എൻഐഎ അറസ്റ്റ് ചെയ്തു. എംഎസ് രാമയ്യ മെഡിക്കൽ കോളജിലെ നേത്രരോഗവിഭാഗത്തിലെ ഡോക്ടറും ബന്ധവനഗുഡി സ്വദേശിയുമായ അബ്ദുൽ റഹ്മാനാണ് അറസ്റ്റിലായത്.
ആക്രമണത്തിൽ പരുക്കേൽക്കുന്ന ഐഎസ് ഭീകരർക്ക് ചികിത്സ ലഭ്യമാക്കുന്നതിനും ആയുധങ്ങൾ എത്തിച്ചു നൽകുന്നതിനും മൊബൈൽ ആപ്പ് വികസിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അബ്ദുൽ റഹ്മാനെന്ന് എൻഐഎ പറയുന്നു. 2014 ൽ സിറിയയിലെ ഐഎസിന്റെ മെഡിക്കൽ ക്യാമ്പ് അബ്ദുൽ റഹ്മാൻ സന്ദർശിച്ചിരുന്നു. പത്ത് ദിവസം ക്യാമ്പിൽ പങ്കെടുത്ത ശേഷമാണ് ഇയാൾ മടങ്ങിയതെന്നും ഐഎസ് വൃത്തങ്ങൾ പറഞ്ഞു.
ഭീകര സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്ന കശ്മീരി ദമ്പതികൾ കഴിഞ്ഞ മാർച്ചിൽ അറസ്റ്റിലായിരുന്നു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അബ്ദുൽ റഹ്മാനെ അറസ്റ്റു ചെയ്തത്. അബ്ദുൽ റഹ്മാനെ കൂടാതെ പൂനെ സ്വദേശികളായ സാദിയ അൻവർ ഷെയ്ഖ്, നബീൽ സിദ്ദീഖ് എന്നിവരേയും എൻഐഎ അറസ്റ്റ് ചെയ്തു.
Story Highlights – ISIS, Doctor arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here