Advertisement

പ്രോട്ടോകോള്‍ ഓഫീസറുടെ കസ്റ്റംസ് ക്ലിയറന്‍സും മിന്നലില്‍ കത്തിപോയോ: കെ. സുരേന്ദ്രന്‍

August 19, 2020
1 minute Read
k surendran SABARIMALA

പ്രോട്ടോകോള്‍ ഓഫീസറുടെ കസ്റ്റംസ് ക്ലിയറന്‍സും മിന്നലില്‍ കത്തിപോയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ മിന്നലില്‍ നശിച്ചു പോയെന്ന് പറയുന്ന സര്‍ക്കാര്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ഒപ്പിട്ട കസ്റ്റംസ് ക്ലിയറന്‍സിന്റെ ഫയലുകളും കത്തിപോയോയെന്ന് വ്യക്തമാക്കണം. കള്ളക്കളി പുറത്താവാതിരിക്കാന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചത് പോലെ കസ്റ്റംസ് ക്ലിയറന്‍സ് രേഖകളും സര്‍ക്കാര്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചു.

രണ്ടു വര്‍ഷമായി സി.പി.ഐ.എമ്മിന്റെ സ്വന്തക്കാരനായ ജോയിന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ ഹഖാണ് കസ്റ്റംസ് ക്ലിയറന്‍സില്‍ ഒപ്പുവെക്കുന്നത്. മതഗ്രന്ഥങ്ങള്‍ നയതന്ത്ര ബാഗിലൂടെ അയക്കാറില്ലെന്ന് യു.എ.ഇ വ്യക്തമാക്കിയ സ്ഥിതിക്ക് കെടി ജലീലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാവണം. ഷൈന്‍ ഹഖിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കാന്‍ നടപടിയെടുക്കണം. മടിയില്‍ കനമില്ലാത്തതുകൊണ്ടാണോ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര അന്വേഷണ ഏജസികള്‍ ചോദിക്കുന്ന തെളിവുകള്‍ നശിപ്പിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.

Story Highlights Customs clearance of protocol officer : K. Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top