ക്ലാസ് മുറിയിലെ പഠനാനുഭവം ഇനി ഓൺലൈൻ ക്ലാസിലേക്ക്; ചെലവു കുറഞ്ഞ വെർച്വൽ ക്ലാസ്‌റൂം മാതൃകയുമായി ഡിസി സ്മാറ്റ്

ക്ലാസ്മുറിയിലെ പഠനാനുഭവം അതുപോലെ ഓൺലൈനിലും നൽകുന്ന വെർച്വൽ ക്ലാസ് റൂം ഒരുങ്ങുന്നു. വാഗമൺ ഡിസി സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജിയിലാണ് (ഡിസി സ്മാറ്റ് ) വെർച്വൽ ക്ലാസ് റൂം തയാറാക്കിയിരിക്കുന്നത്. യഥാർത്ഥ ക്ലാസ് റൂമിലെന്നതുപോലെ ഓഗ്്‌മെന്റ്ഡ് റിയാലിറ്റി ഉൾപ്പെടെയുള്ള അനവധി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് അധ്യാപകർക്ക് ക്ലാസെടുക്കാനാകുമെന്നതാണ് വെർച്വൽ ക്ലാസിന്റെ പ്രത്യേകതയെന്ന് ഡിസി സ്മാറ്റ് ഡെപ്യൂട്ടി ചീഫ് ഫെസിലിറ്റേറ്റർ ഗോവിന്ദ് ഡിസി പറഞ്ഞു.
കുട്ടികൾക്ക് പഴയതുപോലെ നേരിട്ട് അധ്യാപകരോട് ക്ലാസിലേതുപോലെ സംശയ നിവാരണം നടത്താനും കൂട്ടുകാരോട് സംസാരിക്കുന്നതിനുമുള്ള സൗകര്യം വെർച്വൽ ക്ലാസ്‌റൂമിനുണ്ട്. ഹാവാർഡ് ബിസിനസ് ക്ലാസ് റൂമിനെ അവലംബിച്ച് ഡിസി സ്മാറ്റിലെ അധ്യാപകരും കൂടിച്ചേർന്നാണ് വെർച്വൽ ക്ലാസ് റൂം രൂപകൽപന ചെയ്തത്. വിവിധ സോഫ്റ്റുവെയറുകൾ, എൽഇഡി സ്‌ക്രീൻ, വെബ് ക്യാം, വിഡിയോ കാർഡ്, വയർലെസ്് ഹെഡ്‌സെറ്റ്, എന്നിവ ഉപയോഗിച്ച് വളരെ ചെലവുകുറഞ്ഞ രീതിയിലാണ് ക്ലാസ് റൂം തയാറാക്കിയിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ വെർച്വൽ ക്ലാസ് റൂമാണ് ഡിസി സ്മാറ്റിൽ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ ക്ലാസ് മുറികളെ വിപ്ലവകരമായി മാറ്റിത്തീർക്കാൻ പുതിയ വെർച്വൽ ക്ലാസ്‌റൂമിനു സാധിക്കുമെന്ന് ഡിസി സ്മാറ്റ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡീനും കൽക്കട്ട ഐഐഎം മുൻ പ്രൊഫസറുമായ ഡോ. എൻ. രാമചന്ദ്രൻ പറഞ്ഞു. ഒപ്പം പഠനപ്രക്രിയ സുഗമമാക്കാനും ഓൺലൈൻ ക്ലാസ്സുകളുടെ വിരസത ഒഴിവാക്കാനും വെർച്വൽ ക്ലാസ് റൂമിനു സാധിക്കും .ക്ലാസുകളിലെന്നതുപോലെ അധ്യാപകർക്ക് നടന്ന് വിദ്യാർത്ഥികളുമായി സംവദിച്ചുകൊണ്ട് ക്ലാസെടുക്കാൻ വെർച്വൽ ക്ലാസ് റൂമിൽ സാധിക്കുമെന്നും ഡീൻ ഡോ. എൻ.രാമചന്ദ്രൻ പറഞ്ഞു.
എംബിഎ, ആർക്കിടെക്ചർ എന്നീ കോഴ്‌സുകളിലെ ലാബധിഷ്ഠിത പഠനത്തിന് പുതിയ മാതൃക തേടുന്നതിനായുള്ള ഗവേഷണത്തിലാണിപ്പോൾ ഡിസി സ്മാറ്റ്.
Story Highlights – dc smat virtual classroom idea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here