Advertisement

മത്തായിയുടെ മരണത്തിൽ സിബിഐ അന്വേഷണം സ്വാഗതം ചെയ്ത് കുടുംബം

August 21, 2020
1 minute Read

പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പിലെ മത്തായിയുടെ കസ്റ്റഡി മരണം സിബിഐക്ക് വിടുന്നത് സ്വാഗതം ചെയ്ത് കുടുംബം. മത്തായിയുടെ ഭാര്യ ഷീബ ഇക്കാര്യത്തിൽ പ്രതികരിച്ചു. എത്രയും വേഗം നീതി ഉറപ്പാക്കുമെന്ന് വിശ്വാസമെന്നും ഹൈക്കോടതിയിൽ വിശ്വാസമുണ്ടെന്നും ഷീബ പറഞ്ഞു. മൃതദേഹം മറവ് ചെയ്യാതെ ഇരിക്കുന്നതിൽ വളരെ അധികം വേദനയുണ്ടന്നും ഷീബ.

പ്രതികൾ അറസ്റ്റിലായാലെ മത്തായിയുടെ മൃതദേഹം മറവ് ചെയ്യുകയുള്ളൂവെന്ന് ഭാര്യ ഷീബ നേരത്തെ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം വൈകുന്നുണ്ട്. കേസ് തെളിയാന്‍ വൈകുന്നിടത്തോളം പ്രതികൾ രക്ഷപ്പെടാനുള്ള സാധ്യത കൂടുകയാണെന്നും ഷീബ.

Read Also : ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണം: അന്വേഷണം സിബിഐയ്ക്ക് വിടാന്‍ ശുപാര്‍ശ

എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കണമെന്നും ഷീബ ആവശ്യപ്പെട്ടു. എത്ര ദിവസമാണ് ഇങ്ങനെ കാത്തിരിക്കേണ്ടതെന്നാണ് ഇവരുടെ ചോദ്യം. പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച ശേഷമേ മറ്റ് തീരുമാനങ്ങൾ എടുക്കൂ. നിരപരാധിയായ ഒരു മനുഷ്യനെയാണ് കൊലപ്പെടുത്തിയതെന്ന് ഷീബ ചൂണ്ടിക്കാട്ടി. പ്രതികൾ ജോലി ചെയ്യാൻ അർഹരല്ലെന്നും നാളെയും ഇതുപോലെയുള്ള സംഭവം ഉണ്ടായാലോ എന്നും അവർ ചോദിച്ചു. ഇനിയും എത്ര ദിവസം കാത്തിരിക്കണമെന്നാണ് ഷീബയുടെ ചോദ്യം.

Story Highlights forest department, custody death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top