ഓണക്കിറ്റ്; ഗുണനിലവാരമില്ലാത്ത ശര്‍ക്കര തിരിച്ചയക്കാന്‍ തീരുമാനം

ഓണക്കിറ്റുകള്‍ക്കായി വാങ്ങിയ ശര്‍ക്കരയില്‍ ഗുണനിലവാരമില്ലാത്തവ തിരിച്ചയക്കാന്‍ തീരുമാനം. 3620 ക്വിന്റല്‍ ശര്‍ക്കരയാണ് തിരിച്ചയക്കുന്നത്. ഇതിനുപകരമായി ഓണക്കിറ്റുകളില്‍ ഒന്നരക്കിലോ പഞ്ചസാര അധികമായി ഉള്‍പ്പെടുത്താനും സപ്ലൈകോ തീരുമാനിച്ചു.
ഓണക്കിറ്റില്‍ നല്‍കാനായി ഇ-ടെണ്ടറിലൂടെ സപ്ലൈകോ ശര്‍ക്കര വാങ്ങിയിരുന്നു. ഇതില്‍ പലതിനും ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശര്‍ക്കര തിരിച്ചയക്കാന്‍ ഡിപ്പോ മാനേജര്‍മാര്‍ക്ക് സപ്ലൈകോ എംഡി അലി അസ്ഗര്‍പാഷ നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഗുണനിലവാര പരിശോധനയ്ക്ക് 36 സാമ്പിളുകള്‍ അയച്ചിരുന്നു.
എന്‍ബിഎല്‍ അംഗീകാരമുള്ള ലാബുകളിലാണ് പരിശോധന നടത്തിയത്. ഇതില്‍ അഞ്ചെണ്ണത്തിന്റെ ഫലം ലഭിച്ചതില്‍ മൂന്നിലും ഗുനിലവാരമില്ലെന്ന് കണ്ടെത്തി. നിറം ചേര്‍ത്തതായും സുക്രോസിന്റെ അളവ് കുറവുള്ളതായുമാണ് കണ്ടെത്തിയത്. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, തൊടുപുഴ, നെടുങ്കണ്ടം, വൈക്കം, റാന്നി, പാറക്കോട്, തിരുവല്ല, പത്തനംതിട്ട എന്നീ ഡിപ്പോകളില്‍ വിതരണക്കാര്‍ നല്‍കിയ 3620 ക്വിന്റല്‍ ശര്‍ക്കരയാണ് തിരിച്ചയക്കുന്നത്. ഇതേ തുടര്‍ന്ന് ഓണക്കിറ്റില്‍ നിലവിലുള്ള പഞ്ചസാരയ്ക്ക് പുറമെ ശര്‍ക്കരയ്ക്ക് പകരമായി ഒന്നരകിലോ പഞ്ചസാര അധികം നല്‍കാനും സപ്ലൈകോ തീരുമാനിച്ചു.
Story Highlights – onam kit Jaggery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here