കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃപ്പൂണിത്തുറയിൽ ചമയങ്ങളില്ലാതെ അത്തം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചമയങ്ങളില്ലാതെ അത്തം. ചരിത്ര പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര ഇത്തവണയില്ല. കൊവിഡ് മാനദണ്ഡങ്ങളോടെ തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ടിൽ എംഎൽഎ, എം സ്വരാജ് അത്തം പതാക ഉയർത്തി. ആഘോഷങ്ങൾ ഇല്ലാതെ തൃക്കാക്കര അമ്പലത്തിൽ ഉത്സവ ചടങ്ങുകൾ നടത്തി.
ഓണത്തിന്റെ വിളംബരം അറിയിച്ചെത്തുന്ന തൃപ്പൂണിത്തുറ അത്തച്ചമയം ഇത്തവണ നിറകാഴ്ചകളില്ലാതെ മങ്ങി. കൊവിഡ് വ്യാപന സാഹചര്യത്തിൽ ഓണാഘോഷ പരിപാടികൾ സംസ്ഥാന സർക്കാർ നിരോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന്റെ ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന ചരിത്ര പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര ഇത്തവണ ഉപേക്ഷിച്ചത്. ലളിതമായ ചടങ്ങുകളോടെ ആയിരുന്നു തൃപ്പൂണിത്തുറ നഗരസഭ ഇന്ന് അത്തത്തെ വരവേറ്റത്. അത്തച്ചമയ ഘോഷയാത്ര ആരംഭിക്കാറുള്ള തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ടിൽ എംഎൽഎ എം സ്വരാജ് അത്തം പതാക ഉയർത്തി.
നിയുക്ത രാജകുടുംബത്തിലെ പ്രതിനിധിയിൽ നിന്നും നഗരസഭ അധ്യക്ഷ ചന്ദ്രിക ദേവിയാണ് ഇന്നലെ അത്തം പതാക ഏറ്റു വാങ്ങിയത്. ഓണത്തോടനുബന്ധിച്ചു നടത്തിവരാറുള്ള എല്ലാ കലാ പരിപാടികളും മാറ്റിവച്ചതായി നഗരസഭ അറിയിച്ചു. തൃക്കാക്കര ഉത്സവ ആഘോഷവും ഇത്തവണ ചടങ്ങുകളിൽ ഒതുക്കി.
Story Highlights -thrippunithura atthachamayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here